പഴഞ്ചൊല്ലുകള്‍
അരചന് ചൊല്ള് കലേ്ളപ്പിളര്ക്കും. | രാജകല്പന അത്രയും ശകതമാണ്. ആര്‍ക്കും അനുസരിക്കാതിരിക്കാനാവില്ള. |
അരഅരിശം കൊണ്ട് കിണറ്റില്‍ ചാടിയാല്‍ ആയിരം അരിശം കൊണ്ടും കരകയറാന്‍ പറ്റില്ള | എടുത്തുചാട്ടം ആപത്ത്. |
അരയനും അരയത്തിയും ഒന്ന്. | എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അടുത്ത ബന്ധുക്കള്‍ യോജിക്കും. പ്രശ്നത്തിലിടപെടുന്നവര് പുറത്തുമാകും. |
അരയന് അങ്ങാടി കണ്ടതുപോലെ. | മീന്പിടിക്കുന്നവന് അങ്ങാടി വാണിഭം പരിചയമില്ള. വേണ്ടതും വേണ്ടാത്തതുമൊക്കെ വലിയ വിലയ്ക്കു വാങ്ങി വിഡ്ഢിയാകും. |
അരയില്‍ ചേല കെട്ടാനും കൈക്ക് ഉപചാരം ചെയ്തു | അരയില്‍ മുണ്ടുടുക്കാനും കൈക്കൂലി (സ്വന്തം കൈയ്ക്ക് കൂലി) കൊടുക്കണം. അത്രത്തോളം കൈക്കൂലി വാങ്ങുന്നവനെന്നര്ത്ഥം. |
അരയ്ക്കുമ്പോള്‍ തന്നെ ഓക്കാനിക്കുക | മരുന്ന് അരയ്ക്കുമ്പോള്തന്നെ ഓക്കാനിച്ചാല്‍ കുടിക്കുമ്പോള്‍ ഛര്ദ്ദിക്കുമെന്നുറപ്പ്; തുടക്കത്തിലേ ഇഷ്ടപെ്പടാത്തതിനോട് പിന്നീട് വെറുപേ്പറും. |
അരയ്ക്കാല്പ്പണത്തിന്റെ ചുരയ്ക്കാക്കറി. | ചുരുങ്ങിയ പണത്തിന്റെ മോശപെ്പട്ട കറി. |
അരയ്ക്കുന്ന തേങ്ങ തിന്നാല്‍ കല്യാണത്തിന് മഴ പെയ്യും | ഒരു പഴയ വിശ്വാസം. സ്ത്രീകള്‍ തേങ്ങ അരയ്ക്കുമ്പോള്‍ കുറച്ചെടുത്തു തിന്നാറുണ്ട്. അങ്ങനെ തിന്നാല്‍ അവരുടെ കല്യാണത്തിനു മഴപെയ്ത് അലങ്കോലപെ്പടുമെന്നു ഭീഷണി. എന്നാലെങ്കിലും തേങ്ങ തിന്നാതിരിക്കുമലേ്ളാ. |
അരയ്ക്കുന്നോന് അറയ്ക്കുമ്പോള്‍ കുടിക്കുന്നോന് മരിക്കും. | അരയ്ക്കുന്നവനുതന്നെ അറപ്പു തോന്നുന്നെങ്കില്‍ അതു കുടിക്കുന്നവന് മരിച്ചുപോകുന്നത്ര അറപ്പുണ്ടാകും. |
അരവയര്‍ നിറയുന്നതും അമ്മ ഇല്ളാത്തതും ഒരുപോലെ | അരവയര്‍ മാത്രം നിറയുന്നത് ഒരിക്കലും സുഖകരമല്ള. അമ്മയില്ളാത്തതും അതുപോലെ ദുഃഖകരമാണ്. |
Leave a Reply