പഴഞ്ചൊല്ലുകള്‍
അരിയെറിഞ്ഞാല്‍ ആയിരം കാക്ക | അരി എറിയുമ്പോഴേക്കും ധാരാളം കാക്കകള്‍ എത്തുന്നതുപോലെ എന്തെങ്കിലും കിട്ടുമെന്നു കാണുമ്പോള്‍ ആളുകള്‍ തടിച്ചുകൂടും. |
അരി കണ്ടുണേ്ണണം തിരി കണ്ടു കിടക്കേണം സന്തതി കണ്ടു മരിക്കേണം | അടുത്തനാളേയ്ക്കു വേണ്ടത്ര അരികണ്ടിട്ട് ഉണ്ണണം. വെളിച്ചം കണ്ടു കിടക്കണം. മക്കളെ കണ്ടു മരിക്കുകയും വേണം. |
അരി കൊടുത്ത് അമ്മായി വീട്ടില്‍ ഉണ്ണണ്ടാ | അരികൊടുത്താല്‍ ഏതു വീട്ടില്‍ നിന്നും ഉണ്ണാം, പിന്നെ അമ്മായി വീട്ടില്‍ പോകണോ? |
അരചനായാല്‍ അരിപ്പിട്ടും അമൃതേത്ത് | രാജാവ് എന്തു ഭക്ഷിച്ചാലും അമൃതേത്താണ്; വലിയവര്‍ എന്തുചെയ്താലും മഹത്തായതായിവിശേഷിപ്പിക്കും. |
അരിനീളുംമുമ്പേ ചിറിനീളൊല്ളാ | അരിവേകും മുമ്പേ കഞ്ഞി കുടിക്കാന്‍ നോക്കരുത്; സമയമായെങ്കില്‍ മാത്രമേ എന്തിനും ഒരുങ്ങാവു. |
അരചന് ഒരു ചൊല് അടിമയ്ക്കു തലച്ചുമട് | രാജാവിനു നിസ്സാരമായ ഒരു വാക്ക് മതി. അടിമയ്ക്കാകട്ടെ വലിയ ഭാരവും; വലിയവര്‍ക്കു വിഷമമില്ള. പാവപെ്പട്ടവനു വലിയ കഷ്ടപ്പാടും. |
അരിക്കൂണ് കണ്ട് ആളെ വിളിക്കേണ്ട | അരിക്കൂണ് ധാരാളമുണ്ടെന്നു കരുതി ആള്ക്കാരെയൊ വിളിച്ചു വരുത്തിട്ടുകാര്യമില്ള. കറിവയ്ക്കുമ്പോള്‍ അതു വളരെക്കുറച്ചേ വരൂ. |
അരിക്കണക്ക് അമ്മയോടും (അപ്പനോടും) പറയാം. | കണക്ക് ആരോടായാലും പറയാം. അപേ്പാള്‍ മുഖം നോക്കേണ്ടതില്ള. |
അരിച്ചും പെറുക്കിയും അമ്മ, കുടിച്ചും കൂത്താടിയും അച്ചന് | അമ്മ വല്ളാതെ കഷ്ടപെ്പട്ടു ശേഖരിക്കുന്നു. അച്ഛന് മദ്യപിച്ചുല്ളസിച്ചു നശിപ്പിക്കുന്നു. കുടിച്ചും കഴിക്കുന്നു. രണ്ടു പേരുടെയും നടപടികളിലുള്ള വ്യത്യാസം. |
അരിത്തിക്കഞ്ഞിയില് പാറ്റവീഴുക. | അല്പമായുള്ള ഉപജീവനമാര്‍ഗവും തടസ്സപെ്പടുക. |
Leave a Reply