അരിപ്പച്ചൂട്ടും അവനോന്റെ മോനും (ഔരസപുത്രനും) ചതിക്കയില്‌ളഅരിപ്പച്ചൂട്ടു കത്തിച്ചാല്‍ എളുപ്പത്തിലൊന്നും കെട്ടുപോകില്‌ള. വഴിയില്‍ ദീര്‍ഘനേരം കത്തിക്കൊണ്ടിരിക്കും.
സ്വന്തം മകനും ജീവിതത്തില്‍ ചതിക്കുകയില്‌ള. രണ്ടും സഹായത്തിനുതകും.
 അരചന്‍ വീണാല്‍ പടയില്‌ള (പടയും തീരും) രാജാവ് വീണാല്‍ യുദ്ധം നിന്നു. പിന്നീടു നേതൃത്വം നല്കാന്‍ ആരുമില്‌ളലേ്‌ളാ; നായകന്‍ നശിച്ചാല്‍
സകലതും നശിക്കും.
 അരിമയുണ്ടെരുമ മേയ്ക്കാന്‍ എരുമയെ മേയ്ക്കാന്‍ പ്രയാസമുണ്ട് (എരുമയെ നോക്കി നടക്കാന്‍ മാത്രം താല്പര്യമുണ്ടെന്നും അര്‍ത്ഥം.)
 അരിമണിമറുകേല്‍ കനകം വിളയും അരിമണിയോളമുള്ള മറുകുണ്ടെങ്കില്‍ ഐശ്വര്യമുണ്ടാകുമെന്നു വിശ്വാസം.
 അരിയിടിച്ച് ആദരവും പൊരിയിടിച്ചു പോതരവും കണ്ടു നല്‌ളതു ചെയ്തപേ്പാള്‍ ആദരവു ലഭിച്ചു. എന്നാല്‍ ജീവിക്കുന്നതിന് (വരവുണ്ടാക്കുന്നതിന്) മോശം കാര്യം
ചെയ്യേണ്ടിവന്നപേ്പാള്‍ നിന്ദയും കണ്ടു.
 അരിയും തിന്ന്, ആശാരിച്ചിയേയും കടിച്ച്, പിന്നെയും പട്ടിക്ക് മുറുമുറുപ്പ്. കുറ്റമെല്‌ളാം ചെയ്തിട്ട് മറ്റുള്ളവരെ ദുഷിപ്പിക്കുന്ന സ്വഭാവം.
 അരിയും ഉപ്പും കൈയില്‍ കൊടുക്കരുത്. കൊടുത്താല്‍ നാശഫലമെന്നു പഴയ വിശ്വാസം.
 അരിയും തിരിയും പാടില്‌ള അരികൊണ്ടു പോകേണ്ടത്ര ദരിദ്രമായ വീട്ടില്‍നിന്നും, തിരി കെടാതെ കൊണ്ടു പോകാന്‍ കഴിയുന്നത്ര
അടുത്തുള്ള വീട്ടില്‍നിന്നും വിവാഹം കഴിക്കരുത്.
 മരിക്കാതിരിക്കാന്‍ മരുന്നുണ്ട്- ജനിക്കാതിരിക്കുക മരുന്ന് മരിക്കാതിരിക്കാനുള്ള മരുന്നു ജനിക്കാതിരിക്കുകയാണ്; ഒന്ന് ഇല്‌ളാതിരിക്കാനുള്ള വിദ്യ അത്
ഉണ്ടാകാതിരിക്കുകയാണ്.
 അരിവച്ച് അടക്കം വച്ചതിനാല്‍ അട ചുട്ടത് ആകെ എടുത്തു പിശുക്കു കാണിക്കുന്നവന് അധികനഷ്ടം ഫലം.