പഴഞ്ചൊല്ലുകള്‍
അരച്ചൊല്ള് അരങ്ങത്താകാ | അപൂര്‍ണ്ണമായ അറിവ് രംഗത്ത് അവതരിപ്പിക്കരുത്. |
അരങ്ങൊഴിഞ്ഞ പെണ്ണിന് ഏഴുകാതം മാറണം. | വഴിവിട്ടു നടക്കുന്ന (സൈ്വരസഞ്ചാരിണിയായ) പെണ്ണിനോട് അടുപ്പം പാടില്ള. |
അരവൈദ്യന്‍ മുറി വൈദ്യനിലും ഭേദം | സാമാന്യനായ വൈദ്യന് അല്പം പഠിച്ചവനേക്കാള് മെച്ചം. |
അരവൈദ്യന്‍ ആയിരം രോഗിയെ കൊല്ളും (ആളെക്കൊല്ളും.) അരവൈദ്യന്‍ ആയിരം രോഗിയെ കൊല്ളും (ആളെക്കൊല്ളും.) | പൂര്‍ണ്ണമായി പഠിക്കാതെ പ്രവര്‍ത്തിച്ചാല്‍ ആപത്ത്. |
അരണേടെ ബുദ്ധി (അരണബുദ്ധി) | വലിയ മറവിയുള്ള ജീവിയാണ് അരണയെന്നു വിശ്വാസം; ഓര്മ്മശക്തിയില്ളായ്മ. |
അരണ ഉരണ ഊറാമ്പുലി | ഭയപെ്പട്ടിരുന്ന കാര്യം നിസ്സാരമായി ഒഴിഞ്ഞുപോകുക. |
അരണ വയ്ക്കോലില്‍ കയറിയപോലെ. | എന്തുചെയ്യണമെന്നറിയാതെയുള്ള പരക്കംപാച്ചില്‍. |
അരണ കിരണ ശപ്പില ശിപ്പില | അരണയെന്നു ശങ്കിച്ചതു വാസ്തവത്തില്‍ കരിയിലയായിരുന്നു; പേടിക്കേണ്ട കാര്യമെന്നു ധരിച്ചതു നിസ്സാരമാണെന്നു തിരിച്ചറിയല്‍. |
അരണ കടിച്ചാല്‍ അരനാഴികനേരം (മരണം നിശ്ചയം) | അരണ കടിച്ചാല്‍ ഉടനെ മരിക്കുമെന്ന് വിശ്വാസമുണ്ട് (ശാസ്ത്രീയമായി ഇതു സത്യമല്ള.) |
അരണബുദ്ധി അരനിമിഷം | മറവിയെക്കുറിച്ച്. |
Leave a Reply