പഴഞ്ചൊല്ലുകള്‍
അറക്കാനറിവില്‌ളാത്തവന്റെ അരയിലമ്പതരിവാള് | കാര്യശേഷിയില്ളാത്തവന് എത്ര ഉപകരണം കിട്ടിയിട്ടും കാര്യമില്‌ള. |
അറക്കലെ ബീവിക്ക് അരസ്‌സമ്മതം. | താന്‍ അറക്കലെ ബീവിയെ കെട്ടാന്‍ ആഗ്രഹിക്കുന്നു. പകേ്ഷ അതിനു സമ്മതം പകുതിയേ ആയിട്ടുള്ളു. ബീവിയുടെ സമ്മതംകൂടി കിട്ടണം.(കേരളത്തിലെ ഏക മുസ്‌ളീംരാജവംശമായിരുന്ന അറയ്ക്കലെ റാണിയാണ് അറയ്ക്കല്‍ ബീവി). |
അറയ്ക്കല്‍ മേനോന്റെ തലയിലെഴുത്ത് അമുക്കിച്ചെരച്ചാല്‍ പോകുമോ | വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്‌ള. അധികാരി (യജമാനന്‍) യുടേതായാലും അങ്ങനെതന്നെ. |
അറയിലാടുംപോലെ അമ്പലത്തിലും ആടരുത് | വീട്ടില്‍ പ്രവര്‍ത്തിക്കുന്നതുപോലെ അമ്പലത്തിലും (പൊതുരംഗത്തും) പ്രവര്‍ത്തിക്കരുത്. ഓരോന്നിനും ഓരോ സ്ഥാനമുണ്ട്. |
അറവുകാളയ്ക്കു മുടന്തുണ്ടോ എന്നു നോക്കണോ | കൊന്നു കറിവയ്ക്കാന്‍ പോകുന്ന കാളയുടെ കായികശേഷി അന്വേഷിക്കേണ്ടതില്‌ള; കാര്യത്തിന് ആവശ്യമില്‌ളാത്ത ഉപാധികള്‍ അന്വേഷിക്കേണ്ടതില്‌ള. |
അറിഞ്ഞു കുളിച്ചാല്‍ ആഴക്ക് വെള്ളംമതി. | ശ്രദ്ധിച്ചു കുളിക്കുകയാണെങ്കില്‍ കുറച്ചുവെള്ളം മതി; ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ അമിതച്ചെലവ് ചുരുക്കാം. |
അറിഞ്ഞു കൊടുക്കാഞ്ഞാല്‍ അറിയാതെ എടുക്കും | കാരണവര്‍ മരുമക്കള്‍ക്കു കൊടുക്കേണ്ടതു കൊടുക്കണം. അങ്ങനെ കൊടുക്കാതിരുന്നാല്‍ അനന്തരവന്മാര്‍ കാരണവരറിയാതെ എടുക്കും; സ്വന്തം ഇഷ്ടപ്രകാരം ദാനധര്‍മ്മങ്ങളിലേര്‍പെ്പടാത്തവന്റെ സമ്പത്ത് സ്വയംനശിക്കുമെന്നും അര്‍ത്ഥം. |
അറിഞ്ഞു സേവിച്ചാല്‍ ആനന്ദമൂര്‍ത്തി; അറിയാതെ സേവിച്ചാല്‍ അപരാധമൂര്‍ത്തി | ദേവനെ (ശിവനെ)അറിഞ്ഞുകൊണ്ടു സേവിച്ചാല്‍ അനുഗ്രഹം കിട്ടും. വേണ്ടവിധത്തിലല്‌ളാതെ പൂജിച്ചാല്‍ അപരാധമൂര്‍ത്തിയാകും; അനുഗ്രഹിക്കാനും സംഗ്രഹിക്കാനും അധികാരമുള്ളവരെ ശ്രദ്ധിച്ചുവേണം സേവിക്കാന്‍. |
അറിഞ്ഞും കെട്ടു അറിയാതെയും കെട്ടു ചൊറിഞ്ഞു പുണ്ണായി | പലവിധത്തിലും നാശമുണ്ടായി. ഒപ്പം സ്വയമതിനെ ഇരട്ടിപ്പിക്കയും ചെയ്തു; അറിഞ്ഞും അറിയാതെയും സ്വയം നാശം വരുത്തിവയ്ക്കുക. |
അറിഞ്ഞ് തന്നിലെ്‌ളങ്കില്‍ ചൊറിഞ്ഞ് ചോദിക്കുക. | തരാനുള്ളത് ചോദിക്കാതെ തന്നിലെ്‌ളങ്കില്‍ പ്രകോപിപ്പിക്കുന്ന സ്വഭാവം. |
Leave a Reply