അറിവുള്ള പല്‌ളി കതകിനിടയില്‍ കിടന്നു ചതഞ്ഞുചാകും അറിവുണ്ടെന്നു കരുതി കൂടുതല്‍ ശ്രദ്ധയോടെ ചെയ്യുന്ന പ്രവൃത്തിയും ആപത്തു വരുത്തിവയ്ക്കാം.
 അറിവുള്ള കാലത്ത് ആവതില്‌ള ശേഷിയുള്ളകാലത്ത് ചെയ്യേണ്ടതെന്താണെന്നറിയില്‌ള. അറിവുണ്ടായപേ്പാള്‍ ശേഷിയില്‌ളാതായി. രണ്ടായാലും ഒന്നും
നടക്കാത്ത അവസ്ഥ.
 അറിവുള്ളവന്‍ അധികം മിണ്ടില്‌ള (സംസാരിക്കില്‌ള). അമിതഭാഷണം അറിവില്‌ളായ്മയുടെ ലക്ഷണം.
 അറിവ് വരുന്ന വഴിയെത്തന്ന്യ അബദ്ധവും വരുന്നത് അറിവ് വരുന്ന വഴിയെത്തന്ന്യ അബദ്ധവും വരുന്നത് അറിവു നേടുന്നതിനിടയ്ക്ക് ധാരാളം അബദ്ധങ്ങളുമുണ്ടാകും. അവയെ തിരിച്ചറിയണം.
 അറം പറ്റിയതുപോലെ വെറുതേ പറഞ്ഞകാര്യം അനുഭവത്തില്‍ വരിക. കവികളുടെയും മറ്റും അനുഭവം.
 അല നിന്നിട്ടു കടലിലിറങ്ങാന്‍ (കടവിലിറങ്ങാന്‍) പറ്റില്‌ള. എല്‌ളാ വിഷമങ്ങളും ഇല്‌ളാതായിട്ടു കാര്യം നടത്താന്‍ നോക്കേണ്ട. വിഷമങ്ങളൊക്കെ
ഉണ്ടായിക്കൊണ്ടേയിരിക്കും.
 അല ആറി ആഴി ആടാന്‍ പറ്റില്‌ള (അലയൊഴിഞ്ഞു കടലില്‍ കുളിക്കാനൊക്കില്‌ള) തിരമാലകള്‍ നിന്നിട്ട് കടലില്‍ കുളിക്കാന്‍ കഴിയില്‌ള. വിഷമങ്ങളെല്‌ളാം നീങ്ങിയിട്ടു കാര്യം നടത്താന്‍
നോക്കേണ്ടതില്‌ള.
 അലക്കാന്‍ കൊടുക്കുകയും വേണം അയമേല്‍ കിടക്കുകയും വേണം ഒരേസമയത്തു നടക്കാത്ത രണ്ടു കാര്യം ഒരുമിച്ചാഗ്രഹിക്കുക.
 അലക്കാതെ കഞ്ഞിയും കുടിക്കണം, ചിരിക്കാതെ ചീലയും ഉടുക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ വെറുതേ സംസാരിക്കരുത്. മറ്റുള്ളവര്‍ പരിഹസിക്കാത്തവിധം വസ്ത്രമുടുക്കണം.
 അലക്കി അലക്കി, വെളുത്തതുടുക്കാന്‍ യോഗമില്‌ളാതായി. എപേ്പാഴും അലക്കുതന്നെ ജോലി. എന്നിട്ടും വെളുത്തതുടുക്കാന്‍ യോഗമില്‌ളാതായി; മുഴുവന്‍ സമയവും
ജോലിയെടുത്തിട്ടും മാന്യമായി ജീവിക്കാന്‍ കഴിയുന്നില്‌ള.