പഴഞ്ചൊല്ലുകള്‍
അമ്മായിയമ്മയെ അമ്മിയേല്‍ വെച്ചിട്ടു നലെ്ളാരു കലേ്ളാണ്ട് (അമ്മിപ്പിള്ളകൊണ്ട്) നാരായണാ… | മരുമകള്‍ക്ക് അമ്മായിയമ്മയോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നു. |
അമ്മായി ഏതാണ്ടുതന്നു, ഞാനേതാണ്ടു തിന്നു. | കൊടുത്തവര്‍ക്കും തിന്നവര്‍ക്കും അതിനെപ്പറ്റി വ്യക്തമായ വിവരമില്ള. |
അമ്മായി വന്നെടാ ശിമ്മാരെ, വന്നോണം പോയെടാ ശിമ്മാരെ. | അമ്മായിവന്നു അതുപോലെ തന്നെ പോകുകയും ചെയ്തു. |
അമ്മായി, മോരിലെ്ളങ്കിലും ഉണ്ടോളാം. | മരുമകനെ ഊണിനു വിളിക്കുന്നു. കൂട്ടാന്‍ മോരുണ്ടോ എന്നു ചോദിച്ചപേ്പാള്‍ ഇലെ്ളന്ന് അമ്മായി. എന്നാല്‍ മോരിലെ്ളങ്കിലും ഉണ്ടോളാമെന്നു മരുമകന്; എന്തായാലും വിചാരിച്ചതു നടക്കണമെന്ന മനോഭാവം. |
അമ്മായിയപ്പനു പണമുണ്ടെങ്കില്‍ പച്ചോലക്കൊടി കുന്നുണ്ട്. | സ്വന്തമായി അനുഭവിക്കാന്‍ കിട്ടുന്ന പണമുണ്ടെങ്കില്‍ എന്തും നേടാം. |
അമ്മായിയും മരുമകളും ചേര്‍ന്നാല്‍ കൊടുംകാറ്റ്. | അമ്മായിയും മരുമകളും ചേര്‍ന്നാല്‍ കൊടുങ്കാറ്റിനു തുല്യമായ ലഹള. |
അമ്മായിയും കുടിച്ചു പാല്‍ക്കഞ്ഞി, ഞാനും കുടിച്ചു പാല്‍ക്കഞ്ഞി. | എന്തെങ്കിലും ചെയ്തുവെന്നു പേരുവരുത്താന്‍ വേണ്ടിയുള്ള പ്രവൃത്തി; ആത്മാര്ത്ഥതയില്ളാത്ത പ്രവൃത്തി. |
അമ്മാവനാണെങ്കിലും കിറുക്കെടുത്താല് ചങ്ങലയ്ക്കിടും. | അമ്മാവനായാലും ഭ്രാന്ത് ഇളകിയാല്‍ ചങ്ങലയ്ക്കിടും. അപേ്പാള്‍ ബന്ധങ്ങളൊന്നും നോക്കേണ്ടതില്ള. |
അമ്മാവനു കാര്യം ചാക്കോരു മാപ്പിളയ്ക്കു പുച്ഛം | ഒന്നിനെപ്പറ്റി പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. ഒരാള്‍ക്കു നല്ളതായി തോന്നുന്നതു മറ്റൊരാള്‍ക്കു ചീത്തയായിതോന്നാം. |
അമ്മാവന് ആനപ്പുറത്ത് അനന്തിരവന് വളക്കുണ്ടില്‍ | അമ്മാവന് വളരെ ഉയര്‍ന്ന സ്ഥാനത്ത്. അനന്തിരവനാകട്ടെ വലിയ താഴ്ചയിലും; സ്ഥിതികളുടെ അന്തരം. |
Leave a Reply