പഴഞ്ചൊല്ലുകള്‍
അവലക്ഷണമായാലും മുഖലക്ഷണം വേണം. | മോശക്കാരനായാലം മുഖത്തു നല്‌ള ലക്ഷണം വേണം. |
അവലിനെ നിനച്ച് ഉരലിനെ ഇടിക്ക | എന്തു തടസ്‌സമുണ്ടായാലും കാര്യം നടത്തുന്ന സ്വഭാവം; നെല്‌ളിടിച്ചാണ് അവലുണ്ടാക്കുന്നത്. നെല്‌ളിലെ്‌ളങ്കിലും ലക്ഷ്യം സാധിക്കണമെന്ന ആഗ്രഹം. |
അവസാനമിരുന്നവന്‍ കട്ടിലൊടിച്ചു. | കുഴപ്പങ്ങളെല്‌ളാം നേരത്തേ തന്നെ ഉണ്ടായിരുന്നതാണെങ്കിലും അവസാനം കാര്യത്തിലേര്‍പെ്പടുന്നവനായിരിക്കും പഴിമുഴുവന്‍ കേള്‍ക്കേണ്ടിവരിക. |
അവസാനിപ്പി ക്കാനാവാത്തതാരംഭിക്കരുത്. | സ്വന്തം നിയന്ത്രണമില്‌ളാത്ത പ്രവൃത്തിയിലേര്‍പെ്പടരുത്. |
അവിട്ടക്കട്ട ചവിട്ടിപെ്പാട്ടിക്കും. | ഓണസ്‌സദ്യയുടെ ചോറും കറികളുമെല്‌ളാം കൂടി കട്ടിയാക്കി വയ്ക്കുന്നതാണ് ‘അവിട്ടക്കട്ട’; (തിരുവോണത്തിനടുത്ത ദിവസമായ അവിട്ടത്തിനുണ്ടാക്കുന്നത്). നല്‌ളകട്ടിയായി ഉറച്ചിരിക്കുന്നതിനാല്‍ പൊട്ടിക്കാന്‍ പ്രയാസമാണെന്ന് വ്യംഗ്യം. |
അവിടെ ചൂട്ടുംകെട്ടി പട. | പടപേടിച്ച് ചെന്നിടത്ത് രാത്രിയില്‍ പോലും പട. |
അവസ്ഥ അറിയാത്ത നായര്‍ അത്താഴം ഉണ്ണാന്‍ വന്നാല്‍ ദിക്കില്‌ളാത്തച്ചി വിളമ്പാന്‍ ചെല്‌ളും. | ഒരു നേരത്തെ കഞ്ഞിക്കുള്ള വകയില്‌ളാത്ത വീട്ടില്‍ അതൊന്നും കാര്യമാക്കാതെ അത്താഴമുണ്ണാന്‍ പോയാല്‍ മോശം അനുഭവമാകും ഉണ്ടാകുക; അവസ്ഥയറിഞ്ഞു പ്രവര്‍ത്തിച്ചിലെ്‌ളങ്കില്‍ അഭിമാനത്തിന് ക്ഷതമുണ്ടാകും. |
അകക്കണ്ണ് തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം | മനസ്‌സു നന്നാക്കി നന്മയിലേക്കു നയിക്കാന്‍ കട്ടിക്കാലത്തു തന്നെ ഗുരുനാഥന്‍ ഉണ്ടാകണം. |
അകത്തമ്മ ചമയുക. | കാരണവത്തിയായി ചമയുക; അധികാരഭാവം കാട്ടുക. |
അകത്തുള്ളതു മുഖത്തു വിളങ്ങും | മനസ്‌സിലുള്ളതു മുഖത്തു പ്രകാശിക്കും. |
Leave a Reply