അടിയന് കരിക്കാടി, തമ്പുരാന് അമൃതേത്ത്. | പാവപെ്പട്ടവന്റെ ഭക്ഷണത്തിനു മേലാളര്‍ കരിക്കാടി എന്നു പറയും. തമ്പുരാക്കന്മാരുടേതാകട്ടെ അമൃതേത്തും. രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം. |
അടിയന്തിരം കേമമായിലെ്ളങ്കിലും അടി ഒന്നാന്തിരമായി | സദ്യമോശമായെങ്കിലും സദ്യക്കിടയിലെ കലഹം രസകരമായി (വിവാഹശേഷം നടക്കുന്ന സദ്യയ്ക്കിടയില്‍ അടിയുണ്ടാക്കുന്ന ആചാരം ചില ജാതികള്ക്കിടയിലുണ്ട്) |
അടിയാപിള്ള പടിയാ | ശിക്ഷകിട്ടാത്ത കുട്ടി പഠിക്കുകയില്ള. |
അടിയിലുള്ള അഞ്ചാറുവറ്റിന് അഞ്ചാറിടങ്ങഴി (ആറിടങ്ങഴി) വെള്ളം കുടിക്ക. | നിസ്സാര കാര്യം കിട്ടാന്‍ കണക്കില്ളാതെ അദ്ധ്വാനിക്കുക. |
അടിയുടെ പൂരവും പൊടിയരിക്കഞ്ഞിയും. | കടുത്ത ശിക്ഷകിട്ടുമെന്ന മുന്നറിയിപ്പ്, തെറ്റു ചെയ്ത കുട്ടികളോടു പറയുന്നത്. |
അടിയും കൊണ്ടു പുളിയും കുടിച്ചു പണവും കൊടുത്തു (കരവും കെട്ടി) | നികുതി കൊടുക്കാത്തതുകൊണ്ടു അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍. മുക്കാലിയില്‍ കെട്ടി അടിക്കുക, പുളികുടിപ്പിക്കുക, പിഴ (പണം) ഈടാക്കുക തുടങ്ങിയവ പഴയ കാലത്തെ ശിക്ഷാവിധികള്‍) |
അടിയുംപിടിയും പോയി കുളിയും ജപവുമായി. | ചട്ടമ്പിത്തരം നിര്‍ത്തി. ഇപേ്പാള്‍ ഈശ്വരഭജനത്തിലേക്കു തിരിഞ്ഞു. |
അടിയന്റെ ആന തിരുമനസ്സിലെ ആന ഒന്നാന്തരമാന പൊന്നുതമ്പുരാന്റെ ആന | വാരിക്കുഴിയില്‍ വീണ ആനയെ കയറ്റിയ താപ്പാനയുടെ പാപ്പാന് പറയുന്നത്. (തിരുമനസ്സിലെ ആന). കുഴിയില്‍ വീണു കിട്ടിയ ആനക്കുട്ടിയാകട്ടെ രാജാവിന്േറതാകാന് പോകുന്നതുമാണ്. (പൊന്നു തമ്പുരാന്റെ ഒന്നാന്തരം ആന) |
അടിയ്ക്കുത്തരം മുറിപ്പത്തല്. | അടികിട്ടിയാല്‍ പകരം വടിയെടുത്തു തിരിച്ചു തല്ളല്. അടിസ്ഥാനമുറച്ചാലേ ആരൂഢമുറയ്ക്കുകയുള്ളൂ (അടിസ്ഥാനമുറച്ചേ ആരൂഢമുറപ്പിക്കാവൂ) അടിത്തറ ഉറച്ചാലേ മേല്‍പ്പുര ഉറയ്ക്കുകയുള്ളൂ. |
അടുക്കള നന്നായാല്‍ കൊടുക്കലും നന്നാകും | വൃത്തിയുള്ള അടുക്കളയായാല്‍ അവിടെനിന്നു കൊടുക്കുന്ന സാധനങ്ങളും വൃത്തിയുള്ളതായിരിക്കും; വീട്ടിലെ അടുക്കളക്കാരി (കാരണവരെ) ദയയുള്ളവളാണെങ്കില് ദാനധര്‍മ്മങ്ങള്‍ക്കു കുറവുണ്ടാവില്ള. |
Leave a Reply