അങ്കോം കാണാം താളീം ഒടിക്കാം | രണ്ടുകാര്യങ്ങള്‍ ഒന്നിച്ചു നടത്താം. |
അങ്ങേലെ വെള്ളിയാഴ്ച ഇങ്ങേലും വരും. | അവിടെ ഉണ്ടാകുന്ന അനുഭവങ്ങള്‍തന്നെ ഇവിടെയും വരും. സുഖദുഃഖങ്ങള്‍ എല്ളാവര്ക്കുമുണ്ടാകും. |
അമ്മേ കൊടുത്തു പ്രാന്തിയെവാങ്ങി. | നല്ളതുകൊടുത്തു ചീത്തവാങ്ങി. |
അമ്മേ തൊഴാത്തോന് അമ്പിട്ടനെ തൊഴും. | അമ്മയെ വന്ദിക്കാത്തവന്‍ അമ്പട്ടനെ വന്ദിക്കും. (ക്ഷുരകനു മുന്നില്‍ തലകുനിച്ചുകൊടുക്കേണ്ടതിനെക്കുറിച്ച്) |
അണയാന്‍ പോകുന്ന വിളക്കാളികത്തും | വിളക്ക് അണയാന്‍ പോകുമ്പോള്‍ ഒരു നിമിഷം ആളിക്കത്തും മരണസമയത്ത് ഒരുണര്‍വ്വ് കാണിക്കും |
അമ്മാവനു കാര്യം ചാക്കോരു മാപ്പിളയ്ക്കു പുച്ഛം | ഒന്നിനെപ്പറ്റി പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. ഒരാള്‍ക്കു നല്ളതായി തോന്നുന്നതു മറ്റൊരാള്‍ക്കു ചീത്തയായിതോന്നാം. |
അമ്മാവന് വരുന്നതുവരെ വാവു നില്ക്കുകയില്ള | വാവിന് ഒരു നിശ്ചിത സമയമുണ്ട്. അതു വരും പോകും; സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്ള. |
അമ്മാവന്റെ അമ്മാവി പൊണ്ണത്തടിച്ചി പച്ചരിക്കഞ്ഞിക്ക് ഉപ്പിടാക്കള്ളി | അമ്മായിയുടെ പിശുക്കിനെക്കുറിച്ച്. |
അമ്മി നന്നായാല്‍ അരവും നന്നാവും. | ഉപകരണം നന്നായാല്‍ ചെയ്യുന്ന ജോലി നന്നാകും. |
അമ്മ ചവുട്ടിയാല്‍ പുള്ള ചാകില്ള. | വേണ്ടപെ്പട്ടവര്‍ തെറ്റു ചെയ്താലും അതിനെ ഗൗനിക്കില്ള. |
Leave a Reply