അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും, ചമ്പച്ചോട്ടില്‍ തൈവയ്ക്കാനും ആരോടും ചോദിക്കേണ്ട. | അമ്മാവന്റെ മകളെ കല്യാണം കഴിക്കാന്‍ ആരോടും ചോദിക്കേണ്ടതില്ള. അത് അനന്തരവന്റെ അവകാശമാണ്. അതുപോലെ മൂത്തതെങ്ങിന്‍ചോട്ടില്‍ തൈവെക്കാനും ആരോടും ചോദിക്കേണ്ടതില്ള. തെങ്ങു വീഴുമ്പോഴേക്കും തൈ കായ്ക്കാന്‍ തുടങ്ങും; |
അമ്മി നന്നായാല്‍ അരവും നന്നാവും. | ഉപകരണം നന്നായാല്‍ ചെയ്യുന്ന ജോലി നന്നാകും. |
അമ്മി കാറ്റത്തിട്ട പോലെ (കാറ്റത്തിട്ട അമ്മി പോലെ) | അമ്മി കാറ്റത്തിട്ടാല്‍ അനങ്ങുകയില്ള. അതുപോലെ ഏതു പ്രതികൂലാവസ്ഥയിലും അനങ്ങാതെ ഇരിക്കല്‍. |
അമ്മ ചവുട്ടിയാല്‍ പുള്ള ചാകില്ള. | വേണ്ടപെ്പട്ടവര്‍ തെറ്റു ചെയ്താലും അതിനെ ഗൗനിക്കില്ള. |
അമ്മി വെള്ളത്തിലിട്ടപോലെ. | യാതൊരു ചലനവുമില്ളാതെയിരിക്കുക. |
അമ്മി തേഞ്ഞാലേ ആകാശം തെളിയൂ (തിളങ്ങൂ) | അമ്മി തേയത്തക്കവിധം ശകതിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു നടത്താനാകൂ എന്ന് വെടിക്കെട്ടു നിര്‍മാതാക്കളുടെ അഭിപ്രായം. |
അമ്മിപറക്കുന്ന കാറ്റത്ത് പഞ്ഞികിടക്കുമോ. | ശക്തന്മാര്‍പോലും കേ്ളശിക്കുന്നിടത്ത് ദുര്ബലന്മാരുടെ കാര്യം പറയണോ; ധനവാന്മാര് പോലും കഷ്ടപെ്പടുന്നിടത്ത് ദരിദ്രരുടെ സ്ഥിതി പറയണോ? |
അമ്മിക്കു കാറ്റു പിടിച്ചപോലെ അമ്മിക്കു കാറ്റു പിടിച്ചപോലെ | ഏതു പ്രതികൂലാവസ്ഥയിലും ചാഞ്ചല്യമുണ്ടാവാത്തവന്‍ കോപാന്ധനാകുന്ന അവസ്ഥ. |
അമ്മിക്കൊത്തതാവണം അമ്മിക്കുട്ടി | അമ്മിക്കു യോജിച്ചതാകണം അമ്മിക്കുഴവി. അലെ്ളങ്കില്‍ അരവു നന്നായി നടക്കില്ള. |
അമ്മചത്താല്‍ കരയാനും ഉണ്ണുന്ന ഇല എടുക്കാനും ആരും പറയണ്ട. | അമ്മചത്താല്‍ ആരും കരയും. അതുപോലെ ഉണ്ടുകഴിഞ്ഞ് ഇലയെടുക്കാനും ആരും പറയേണ്ട; സാധാരണമായ കാര്യങ്ങള്‍. |
Leave a Reply