പഴഞ്ചൊല്ലുകള്‍
അമന്ന മാട്ടിന് തെളിഞ്ഞ വെള്ളം. | ക്ഷമയുണ്ടെങ്കില്‍ നല്ള വസ്തു കിട്ടും. |
അര്‍ദ്ധരാത്രി അരയ്ക്കുവെള്ളത്തില്‍ നിന്നു മുള്ളിയാലും ആളുകള്‍ അറിയും. | രഹസ്യങ്ങള്‍ ആരില്‍ നിന്നും മറച്ചുവെക്കാന്‍ കഴിയുകയില്ള. |
അര്‍ദ്ധരാത്രിക്കാണോ അത്താഴപ്പൂജ | അത്താഴപ്പൂജ നേരത്തെ കഴിയണം. അര്ദ്ധരാത്രിയിലല്ള; ഓരോന്നും അതാതിന്റെ സമയത്തായിരിക്കണം ചെയ്യേണ്ടത്. |
അര്‍ദ്ധരാത്രിക്ക് സൂര്യനുദിച്ചാല്‍. | അര്‍ദ്ധരാത്രി സൂര്യനുദിച്ചാല്‍ പല പകല്മാന്യരുടെയും രഹസ്യം വെളിച്ചത്താകും. |
അല്ളലുളള പിള്ളയേ ചുള്ളിയുള്ള കാടറിയൂ | വിഷമങ്ങള്‍ നേരിടുമ്പോള്‍ അതില്‍ നിന്നു രക്ഷപെ്പടാന്‍ മറ്റേതു കഷ്ടപ്പാടും നേരിടും; ആവശ്യമുള്ളവരേ അന്വേഷിക്കൂ. |
അമര്‍ത്തി (അമുക്കി) അളന്നാലും ആഴക്ക് മൂഴക്കാകാ. | എത്ര ശ്രമിച്ചാലും നിസ്സാരനെ മഹാനാക്കാനാവില്ള; എത്ര പരിശ്രമിച്ചാലും യാഥാര്‍ത്ഥ്യം മറയ്ക്കപെ്പടില്ള. |
അമരക്കാരനു കരതന്നെ ലക്ഷ്യം. | തോണിതുഴയുന്ന അമരക്കാരന് കരയിലെത്താനാണ് ശ്രമിക്കുന്നത്. |
അമരത്തടത്തില്‍ തവള കരയണം | അമരച്ചെടിക്ക് ധാരാളം വെള്ളം നനയ്ക്കണം. എപേ്പാഴും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലത്താണ് തവളയുണ്ടാകുക. |
അമരയും അപവാദവും കുറച്ചുമതി | രണ്ടും എളുപ്പത്തില്‍ പടര്‍ന്നു പിടിക്കും. |
അമരം പിടിക്കാഞ്ഞാല്‍ ആറ്റിന് നടുവില്‍ മുങ്ങും | കാര്യത്തിന്റെ പോക്ക് നിയന്ത്രിച്ചിലെ്ളങ്കില് അപകടത്തിലേക്കു നയിക്കപ്പടും. |
Leave a Reply