അടുക്കളപിണക്കം അടക്കി വയ്ക്കണം.സ്വന്തം കുടുംബത്തിലുണ്ടാകുന്ന വഴക്ക് പുറത്താരെയും അറിയിക്കരുത്.
 അടുക്കള മാറിയാല്‍ ആറുമാസം പഞ്ഞം. ഒരു വീടുവിട്ടു മറ്റൊരു വീട്ടിലേക്ക് മാറുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട്. എല്‌ളാം ക്രമപെ്പടുത്താന്‍ കുറച്ചു കാലം പിടിക്കും.
 അടുക്കള മിടുക്ക് അച്ചിമാര്‍ കാണ്‍കെ ചില പുരുഷന്മാരുടെ സ്വഭാവം. വീട്ടിലെ പെണ്ണുങ്ങള്‍ക്കടുത്ത് വീരവാദം പറയുന്നവര്‍ നാട്ടിലിറങ്ങിയാല്‍ ഭീരുവായിരിക്കും.
 അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്. സ്വന്തം വീട്ടിലുള്ള രഹസ്യസംഭവങ്ങള്‍ പുറത്ത് എല്‌ളാവരും അറിയുന്നു.
 അടുക്കള വശമാണെങ്കില്‍ അമ്മാവനോടും പൊരുതാം അടുക്കള വശമാണെങ്കില്‍ അമ്മാവനോടും പൊരുതാം അടുക്കളയിലുള്ളവര്‍ നമ്മുടെ പക്ഷത്താണെങ്കില്‍ അമ്മാവനെയും എതിര്‍ക്കാം. ഭക്ഷണം കിട്ടാന്‍ വിഷമമുണ്ടാകുകയില്‌ളലെ്‌ളാ.
 അടുക്കളദോഷം ആദ്യമേ നീക്കണം. ഉള്ളിലുള്ള ദോഷങ്ങളാണ് ആദ്യം നീക്കേണ്ടത്. (അടുക്കളയില്‍ കയറുന്നതിനു ജാതി ഭ്രഷ്ട് കല്പിക്കുന്നതിനെയാണ് അടുക്കളദോഷം എന്നു പറയുന്നത്.)
 അടുക്കളക്കുറ്റത്തിന് അയലത്തുള്ളവരെ പഴിച്ചാലോ തങ്ങളുടെ കുറ്റത്തിനു മറ്റുള്ളവരെ പഴി പറഞ്ഞിട്ടുകാര്യമില്‌ള.
 അടുക്കളപ്പൂച്ച ഇടുക്കിലൊളിക്കും മറ്റാരും കാണാത്ത സ്ഥലത്ത് ഒളിച്ചിരിക്കാനുള്ള സൂത്രപ്പണി അടുക്കളയില്‍ സ്ഥിരം കയറുന്ന പൂച്ചയ്ക്കറിയാം; ഒരു സാഹചര്യത്തില്‍ സ്ഥിരമായി ഇടപെട്ടുപരിചയമുള്ളവര്‍ക്ക് അവിടത്തെ രഹസ്യങ്ങളെല്‌ളാം അറിയാനാകും.
 അടുക്കളയില്‍ കൊള്ളാത്തവളെ അങ്ങാടിയിലും കൊള്ളില്‌ള സ്വന്തം വീട്ടില്‍ കൊള്ളാത്തവള്‍ പുറമെയും പറ്റില്‌ള.
 അടുക്കളയിലറിയാം പെണ്ണിന്റെ മിടുക്ക് പെണ്ണിന്റെ മിടുക്ക് ആദ്യമായി അടുക്കളയിലാണ് അറിയുന്നത്.