ഊഞ്ഞാല്‍(നോവല്‍)

വിലാസിനി

വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം. കുട്ടികൃഷ്ണമേനോന്‍(എം കെ മേനോന്‍ എഴുതിയ നോവലാണ് ഊഞ്ഞാല്‍.വിജയന്‍ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്.സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്കു വരുന്ന വിജയന്‍, പത്തുവര്‍ഷം മുന്‍പ് സിംഗപ്പൂരിലേക്ക് നാട് വിട്ടതാണ്. അയാള്‍ സ്‌നേഹിച്ചിരുന്ന വിനോദിനിയെ വിവാഹം കഴിക്കണം എന്ന ഉദ്ദേശത്തോടെ വരുന്ന വിജയന്‍ അവളുടെ വിവാഹം കഴിഞ്ഞു എന്ന വിവരമാണു അറിയുന്നത്. എന്നാല്‍ പിന്നീടു വിധവയായ വിനോദിനിയെ വിവാഹം കഴിക്കാന്‍ വിജയന്‍ തീരുമാനിക്കുന്നു. എന്നാല്‍, സിംഗപ്പൂരില്‍ വിജയന് റീത എന്ന സ്ത്രീയുമായുള്ള ബന്ധം വിനോദിനി അറിയുന്നതിനാല്‍ വിവാഹം നടക്കുന്നില്ല.