അളന്നളന്ന് അരിയില്‌ളാതായി.ആവശ്യത്തിലേറെ ശ്രദ്ധിച്ച് നാശം സംഭവിക്കുക.
 അളന്നതുകൊണ്ട് അളക്കപെ്പടും. മറ്റുള്ളവരെ നാം വിലയിരുത്തുന്നതുപോലെ മറ്റുള്ളവര്‍ നമ്മെയും വിലയിരുത്തുമെന്ന് ഓര്‍ക്കണം.
 അളവില്‍ പാതി ചൊളവില്‍ പാതി. അളവില്‍ കള്ളത്തരം കാണിച്ച് പകുതി നേടി. ചൊളവില്‍ (ചുളവില്‍ = മറ്റുള്ളവരുടെ സഹായത്തില്‍)
ബാക്കി പകുതിയും നേടി.
 അളവുക്കു മിഞ്ചിയാല്‍ അമൃതവും നഞ്ചാം അധികമായാല്‍ അമൃതും വിഷം. മിഞ്ചുക = വര്‍ധിക്കുക, നഞ്ച് = വിഷം.
 അധികമായാല്‍ അമൃതും വിഷം. അധികമായാല്‍ ഏതു കാര്യവും ദോഷം ചെയ്യും.
 അളിഞ്ചക്കണ്ണിക്ക് വളിഞ്ചന്‍ നായര്. പരസ്പരം യോജിച്ചത്.
 അഴകുണ്ടെന്നുവച്ച് അഴിഞ്ഞവളെ കെട്ടരുത്. സൗന്ദര്യമുണ്ടെന്നു കരുതി ദുര്‍ന്നടപ്പുകാരിയെ വിവാഹം കഴിക്കരുത്. ഒന്നിന്റെയും പുറംമോടിമാത്രം കണ്ടു
സ്വീകരിക്കരുത്.
 അഴിച്ചാം കുഴിച്ചാം ഒന്നൂടെക്കൂട്ടാ. അതുവരെ ചെയ്തതെല്‌ളാം മാറ്റിവച്ച് ആദ്യം മുതല്‍ വീണ്ടും തുടങ്ങുക.
 അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കില്‍ കൂട്ടില്‍വരും. പശുവിനെ അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു തിരിച്ചു വരും. അന്വേഷിക്കേണ്ട.
 അഴിഞ്ഞ പെണ്ണിന് ആചാരമില്‌ള. വഴിതെറ്റിയ പെണ്ണിന് ആചാരമൊന്നും ഉണ്ടാവില്‌ള. അവള്‍ എന്തും തന്നിഷ്ടം പോലെയേ ചെയ്യു.