Archives for October, 2017 - Page 261

വള്ളിയൂര്‍ക്കാവ്

മാനന്തവാടിക്കു സമീപമുള്ള ഒരു ഭഗവതീക്ഷേത്രം. വള്ളിയൂര്‍ക്കാവും കൊട്ടിയൂര്‍ക്ഷേത്രവും തമ്മില്‍ ബന്ധമുണ്ട്. കുറിച്യര്‍, അടിയാന്‍ തുടങ്ങിയ ആദിവാസിവര്‍ഗക്കാര്‍ക്ക് വള്ളിയൂര്‍ക്കാവ് മുഖ്യമാണ്. കാവിലെ ഉത്സവത്തിന് അടിയാന്മാരുടെ ചില കലാപ്രകടനങ്ങള്‍ പതിവുണ്ട്. അവരുടെ ഗെദ്ദികപ്പാട്ടിലും, തിറപ്പാട്ടിലുമൊക്കെ വള്ളിയൂര്‍ക്കാവിന്റെ പരാമര്‍ശം കാണാം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സങ്കല്‍പം വള്ളിയൂര്‍…
Continue Reading

വള്ളിനാടകം

കാണിക്കാരുടെ ഇടയില്‍ നിലവിലുണ്ടായിരുന്ന ഒരു വിനോദകലാപ്രകടനം. കാക്കരുകളിയുടെ മാതൃകയിലുള്ളതാണ് വള്ളിനാടകം. നര്‍മം തുളുമ്പുന്ന സംഭാഷണങ്ങളും പാട്ടുകളും അവയില്‍ അടങ്ങിയിരിക്കും.
Continue Reading

വള്ളസദ്യ

വള്ളംകളിക്കാര്‍ക്ക് നല്‍കപ്പെടുന്ന വിഭവസമൃദ്ധമായ ഭക്ഷണം. ആറന്മുളക്ഷേത്രത്തില്‍ ഭക്തന്മാര്‍ വഴിപാടായി വള്ളസദ്യ നടത്താറുണ്ട്. സന്താനലാഭം തുടങ്ങിയ ഗുണത്തിനുവേണ്ടിയാണ് ഈ വഴിപാട് കഴിപ്പിക്കുന്നത്.
Continue Reading

വളഞ്ചിയര്‍

ക്ഷൗരവൃത്തി കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒരു സമുദായക്കാര്‍. നാവുതിയന്മാരെക്കാള്‍ സമുദായപദവി കുറഞ്ഞവരാണ് വളഞ്ചിയര്‍. ഉത്തരകേരളത്തിലാണ് ഈ സമുദായക്കാരെ കണ്ടുവരുന്നത്. ഇവരുടെ ആരാധനകേന്ദ്രത്തെ വളഞ്ചിയര്‍കോട്ടം എന്ന് പറയും. പരിയാരത്തെ വളഞ്ചിയര്‍കോട്ടം മുഖ്യമാണ്.
Continue Reading

വസൂരിമാല

ഒരു രോഗദേവത. വസൂരിമാലയെ സംബന്ധിച്ച ചില പുരാവൃത്തങ്ങളുണ്ട്. ഭദ്രകാളിയും ദാരികനും തമ്മില്‍ യുദ്ധം നടക്കവേ, ദാരിക പത്‌നിയായ മനോദി ശിവനെ ഭജിക്കുകയും, ശിവന്‍ തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പുതുടച്ചെടുത്ത് അവര്‍ക്കു കൊടുക്കുകയും അത് ജനങ്ങളുടെ ശരീരത്തില്‍ തളിച്ചാല്‍ അവര്‍ വേണ്ടതെല്ലാം തരുമെന്ന്…
Continue Reading

വശ്യം

വശീകരണാകര്‍ഷാദികളാല്‍ എല്ലാവരെയും വിധേയരാക്കുന്ന മാന്ത്രികക്രിയ. വശ്യപ്രയോഗം ഷട്കര്‍മങ്ങളിലൊന്നാണ്. യന്ത്രമന്ത്രൗഷധികളാല്‍ ചെയ്യുന്ന വശ്യക്രിയയത്രെ അത്. ലോകവശ്യം, രാജവശ്യം, സ്ത്രീവശ്യം, പുരുഷവശ്യം എന്നിങ്ങനെ വശ്യപ്രായോദം പലവിധമുണ്ട്.വശ്യകര്‍മത്തിന് വെളുത്തപക്ഷം വിധിച്ചതാണ്. ചതുര്‍ഥി, നവമി, ഷഷ്ഠി, ത്രയോദശി എന്നീ തിഥികളും, തിങ്കള്‍, വ്യാഴം എന്നീ ആഴ്ചകളും വശ്യകര്‍മം…
Continue Reading

വല്ലം

വലിയകൊട്ട, ഓലക്കൊട്ട, വല്ലവട്ടി എന്നും പറയും. വല്ലം പല രൂപത്തിലും പല വലുപ്പത്തിലും രൂപത്തിലും മെടഞ്ഞുണ്ടാക്കും. ഓല കൊണ്ടാണിത് നിര്‍മിക്കുന്നത്. ഇത് വിത്തെടുക്കുവാനും പുല്ലു വല്ലമായും, ചപ്പുവല്ലോട്ടിയായും ഉപയോഗിക്കും. പണ്ടു കാലങ്ങളില്‍ ഇത്തരം കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പറയരും മറ്റുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്.  …
Continue Reading

വലിയപുത്തരി

പുന്നെല്ലരി മുഹൂര്‍ത്തം നോക്കിവെച്ചൂണു കഴിക്കുന്ന ചടങ്ങ്. ചെറിയ പുത്തരിക്ക് പുന്നെല്ലരി ചേര്‍ത്ത പുത്തരിയുണ്ട കഴിക്കുകയേ പതിവുള്ളു. വലിയപുത്തരിക്കാകട്ടെ പുന്നെല്ലരുച്ചോറ് വിഭവസമൃദ്ധമായ കറികളോടെ ഭക്ഷിക്കും. അടുപ്പത്ത് കലത്തില്‍ അരി തിളയ്ക്കുമ്പോള്‍ അതിന് പൊലുവള്ളി ചുറയ്ക്കുന്ന പതിവുണ്ട്.
Continue Reading

വലിയ പടേനി

പടേനി ഉത്സവം പല നാളുകള്‍ നീണ്ടുനില്‍ക്കും. മുഖ്യമായ ഉത്സവം നടക്കുന്നതാണ് വലിയ പടേനി. അത് കരക്കാര്‍ ചേര്‍ന്നാണ് നിശ്ചയിക്കുക. മുഖ്യപടേനിക്കിടയില്‍ നടത്തപ്പെടുന്നവ എടപ്പടേനിയാണ്. അടവി തുടങ്ങിയ പ്രധാനചടങ്ങുകള്‍ വല്യ പടേനിക്കാണുണ്ടാവുക. കാളകെട്ട്, നായാട്ടുവിളി എന്നിവയും അന്നേ ഉണ്ടാവൂ. പ്രധാനപ്പെട്ട പടേനി നാളിലാണ്…
Continue Reading

വലിയനോമ്പ്

ക്രൈസ്തവരുടെ വൃതാനുഷ്ഠാനം. ജനഹാകാലത്തിനും, ഉയിര്‍പ്പ് തിരുനാളിനും ഇടയ്ക്കുള്ള ഏഴ് ആഴ്ചകള്‍ പ്രാശ്ചിത്തം, പ്രാര്‍ത്ഥന, ഉപവാസം എന്നിവയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ഈശോയുടെ ദിവസത്തെ ഉപവാസമാണ് വലിയനോമ്പ് എന്ന പേരില്‍ അറിയപ്പെടുന്നതിന്റെ അടിസ്ഥാനം. സാധാരണമായി അമ്പത് നോമ്പ് എന്നാണ് പറയുക. പക്ഷേനാല്‍പ്പതുദിവസമേയുള്ളൂ. ഞായറാഴ്ചകള്‍ നോമ്പില്ലാത്ത ദിനങ്ങളാണ്.…
Continue Reading