Archives for October, 2017 - Page 260

പുള്ളിച്ചാമുണ്ഡി

കരിഞ്ചാമുണ്ഡിയുടെ സങ്കല്പത്തിലുള്ള ഒരു ദേവത. ഉത്തരകേരളത്തിലെ വേലന്മാര്‍ പുള്ളിച്ചാമുണ്ഡിയുടെ തെയ്യക്കോലം കെട്ടിവരുന്നു.
Continue Reading

പുള്ളിക്കുറത്തി

പതിനെട്ടുതരം കുറത്തികളിലൊന്ന്. പാര്‍വതീസങ്കല്പത്തിലുള്ള ദേവത. ഉത്തരകേരളത്തിലെ വേലന്മാര്‍ പുള്ളിക്കുറത്തിയുടെ തെയ്യം കെട്ടും.
Continue Reading

പുളികുടി

പുംസവനകര്‍മ്മത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. അഞ്ചാം മാസത്തിലോ ഏഴാം മാസത്തിലോ ഒന്‍പതാം മാസത്തിലോ ആണ് പുളികുടി നടത്തുക. മുഹൂര്‍ത്തം നോക്കി ചെയ്യേണ്ട കര്‍മ്മമാണിത്. ഉന്നതജാതിക്കാരുടെ ഇടയില്‍ പുളികുടി സാധാരണയായി പതിവില്ല. പുളികുടിയുടെ ചടങ്ങുകള്‍ക്ക് ദേശസമുദായാദികള്‍ക്കനുസരിച്ച് വ്യത്യാസമുണ്ട്. ഉത്തരകേരളത്തിലെ ചില സമുദായക്കാര്‍ വാളന്‍പുളി കലക്കിയാണ്…
Continue Reading

പുലിയങ്കം

കളരിപ്പയറ്റിലെ ഒരു വാള്‍പ്പയറ്റുമുറ. ഇന്ന് ഇത് നിലവിലില്ല. പുലിയങ്കത്തിന്റെ വായ്ത്താരികള്‍ ലഭ്യമാണെങ്കിലും അതിലെ കയറ്റം മുറകള്‍ അറിയുന്നവര്‍ ഇല്ല. വടക്കന്‍പാട്ടുകഥകളില്‍ പുലിയങ്കം പിടിച്ച കഥകള്‍ അഖ്യാനം ചെയ്തു കാണുന്നുണ്ട്.
Continue Reading

വായ്ത്താരി

താളത്തെയും ഗണക്രമത്തെയും വ്യക്തമാക്കാന്‍ നാടന്‍പാട്ടുകളില്‍ വായ്ത്താരികള്‍ ഉപയോഗിക്കും. നാടോടി ഗായകന്മാര്‍ ഓരോപാട്ടിനുമുള്ള വായ്ത്താരികള്‍ പഠിച്ചുറപ്പിക്കും. ആ വായ്ത്താരികളുടെ താളക്രമമൊപ്പിച്ചായിരിക്കും അവര്‍ പാട്ടുകള്‍ അവതരിപ്പിക്കുക. ചലനഗതിയുടെ തിരിവുകളില്‍ കാലാധിഷ്ഠമായി ഘടിപ്പിച്ചിട്ടുള്ള താളക്ഷരങ്ങളാണ് ഇത്തരം ഗതിക്രമങ്ങളെ വ്യക്തമാക്കുന്നത്. ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്നാണ് ഒരു ഗതിക്രമത്തിന്റെ…
Continue Reading

വാക്കുമുറി

കുറിച്യര്‍ തുടങ്ങിയ ചില ആദിവാസികള്‍ക്കിടയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന ചടങ്ങ്. രണ്ടു വിവാഹം കഴിച്ചാല്‍ വിവാഹ മോചന പ്രശ്‌നം ഉദിക്കും. രണ്ടു കുലങ്ങള്‍ക്കു തമ്മിലുണ്ടായ ആ ബന്ധം, പരേതരായ കാരണവന്മാരെയും ദേവതകളെയും അറിയിച്ചുകൊണ്ട് വേര്‍പെടുത്തുന്ന കര്‍മമാണ് വാക്കുമുറി. ഇസ്‌ളാമികളുടെ 'മൊഴി ചൊല്ല്' എന്ന…
Continue Reading

വാകപ്പൊടി

വാകമരത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച പൊടി. കുളിക്കുമ്പോള്‍ ശരീരത്തിലെ അഴുക്കുകളയുവാന്‍ ഉപയോഗിക്കാറുണ്ട്. വാകപ്പൊടി തനിച്ചോ അത്തോടുകൂടിയോ തേക്കാം. 'വാകത്തട്ടി'ലാണ് വാകപ്പൊടിയെടുക്കുക. പണ്ട് എണ്ണതേച്ചുകുളിക്ക് അത്തും വാകയും ഒഴിച്ചുകൂടാത്തവയായിരുന്നു. വാകപ്പൊടിക്ക് ഔഷധവീര്യമുള്ളതിനാല്‍ ചര്‍മപരിശുദ്ധിക്കും സൗന്ദര്യത്തിനും അത് ഉത്തമമാണ്. വാകപ്പൊടി ഉപയോഗിക്കുന്നതുപോലെ, അശോരത്തിന്റെയോ മാവിന്റെയോ തൊലികള്‍…
Continue Reading

വാകച്ചാര്‍ത്ത്

തിരുവാക. ദേവന് എണ്ണയാടിക്കഴിഞ്ഞാല്‍ മിഴുക്കിറക്കുന്ന ക്രിയ. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും മറ്റും വാകച്ചാര്‍ത്ത് പ്രശസ്തമാണ്. ആ സന്ദര്‍ഭത്തില്‍ വിഗ്രഹം ശരിക്ക് ദര്‍ശിക്കുവാന്‍ കഴിയും.  
Continue Reading

വറ്റല്‍ക്കുഴമ്പ്

ഒരുതരം പുളിയുള്ള കറി, ഉണക്കിയ പച്ചക്കറികഷണങ്ങളാണ് ഇതിനുപയോഗിക്കുക. പുളി അല്‍പം വെള്ളത്തില്‍ കലക്കി ഉപ്പും മഞ്ഞളും മുളകും ചേര്‍ത്ത് കഷണങ്ങളിട്ട് തിളപ്പിക്കും. അരിപ്പൊടി ചേര്‍ക്കുന്നവരുമുണ്ട്. കടുക് വറുത്തിടണം. പട്ടന്മാര്‍ക്കിടയില്‍ ഈ കൂട്ടാന് പ്രിയം കൂടുതലുണ്ട്.
Continue Reading

വഴക്കങ്ങള്‍

സാമൂഹിക ജീവിയായ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. സാമൂഹികവിധിനിയമങ്ങളില്‍പ്പെട്ടതാണ് വഴക്കങ്ങള്‍. സാമൂഹികാനുമതിയോടുകൂടിയ വഴക്കങ്ങള്‍ സമൂഹത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമാണ്. നന്മതിന്മകളായ കര്‍മങ്ങളെ വേര്‍തിരിച്ചറിയുന്നത് സാമൂഹിക വഴക്കങ്ങളിലൂടെയാണ്. ജീവിക്കുന്ന സാമൂഹികപരിതഃസ്ഥിതികളില്‍ ജനങ്ങള്‍ ബോധപൂര്‍വമല്ലാതെ സ്വീകരിക്കുന്ന ചിന്തയയുടെയും കര്‍മത്തിന്റെയും പദ്ധതിയാണ് വഴക്കം. നാടന്‍ജീവിതചര്യകളാണ് അവയ്ക്ക് രൂപം…
Continue Reading