Archives for October, 2017 - Page 272

പാന

കാളിയുടെ ആരാധനാക്രമങ്ങളില്‍ മുഖ്യമാണ് പാന. വള്ളുവനാട്, പൊന്നാനി, എറനാട്, കൊച്ചി, തൃശൂര്‍ , പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭദ്രകാളിക്കാവുകളിലും അപൂര്‍വ്വമായി ഹൈന്ദവഗൃഹങ്ങളിലും നടത്തിവരുന്ന അനുഷ്ഠാനകലയാണിത്. ദേശക്കാരെല്ലാം സഹകരിച്ചു നടത്തേണ്ട ഉല്‍സവമായതിനാല്‍ അതിനെ ദേശപ്പാന എന്നും പറയാറുണ്ട്. നൃത്തം, പാനപിടുത്തം എന്നിങ്ങനെ പാനയ്ക്ക്…
Continue Reading

പാതാളത്തില്‍ ഭദ്ര

കാളിയുടെ സങ്കല്പത്തിലുള്ള ദേവത. അസുര നിഗ്രഹാര്‍ഥം ഭദ്രപാതാളത്തില്‍ പോയെന്ന പുരാവൃത്തമുണ്ടല്ലോ. പുലയര്‍ പാതാളഭദ്രയുടെ തെയ്യക്കോലം കെട്ടിയാടാറുണ്ട്.
Continue Reading

പാളത്തൊപ്പി

കവുങ്ങിന്റെ പാളകൊണ്ടു നിര്‍മ്മിക്കുന്ന തൊപ്പി. ഗ്രാമീണരായ തൊഴിലാളികള്‍ പാളത്തൊപ്പി ധരിക്കുക സര്‍വസാധാരണമാണ്. പാളകൊണ്ട് തൊപ്പിയുണ്ടാക്കുവാന്‍ ഗ്രാമീണരില്‍ മിക്കവര്‍ക്കും അറിയാമെങ്കിലും അതൊരു കുലത്തൊഴിലായി സ്വീകരിച്ചവരാണ് കോപ്പാളര്‍. കാസര്‍കോടു ജില്ലയിലാണ് അവര്‍ വസിക്കുന്നത്. കോപ്പാളരില്‍പ്പെട്ട സ്ത്രീപുരുഷന്മാര്‍ക്ക് അതിമനോഹരമായി പാളത്തൊപ്പികള്‍ ഉണ്ടാക്കുവാന്‍ കഴിയും. കരിമ്പാലര്‍, കുറഗര്‍…
Continue Reading

പാളത്താര്‍

പട്ടന്മാരുടെ വൈദിക കര്‍മങ്ങളുള്ള വസ്ത്രധാരണരീതി. ഇത് കേരളീയ സമ്പ്രദായമാണ്. മലയാള ബ്രാഹ്മണര്‍ തറ്റുടുക്കുന്നതിനു സമാനമായാണ് പട്ടന്മാര്‍ പാളത്താര്‍ ഉടുക്കുന്നത്.
Continue Reading

പാളക്കോലങ്ങള്‍

കോലം തുള്ളലിനും പടേനിക്കും ഉപയോഗിക്കുന്ന കോലങ്ങള്‍ പച്ചപ്പാളകളിലാണ് അവ ചിത്രീകരിക്കുക.ചെങ്കല്ലുപൊടിച്ചരച്ചുണ്ടാക്കുന്ന ചുവപ്പ്, കരിയരച്ചുണ്ടാക്കുന്ന കറുപ്പ്, മഞ്ഞച്ചണ്ണയുടെ മഞ്ഞയും കോലങ്ങള്‍ എഴുതാന്‍ ഉപയോഗിക്കുന്ന നിറങ്ങളാണ്. പാളയില്‍ വെളുപ്പും പച്ചയും നിറം കിട്ടും. ചില കോലങ്ങള്‍ ഒറ്റപ്പാളയില്‍ വരയ്ക്കും. എന്നാല്‍ കൂടുതല്‍ പാളകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന…
Continue Reading

പാണന്‍തോറ്റം

പാണന്മാര്‍ക്കിടയില്‍ നിലവിലുള്ള വംസീയമായ അനുഷ്ഠാനപ്പാട്ടുകളിലൊരിനം. കോഴിക്കോടന്‍ ജില്ലയിലെ പാണന്‍മാര്‍ തിറയാട്ടത്തിന് തോറ്റം പാട്ടുകള്‍ പാടാറുണ്ട്. ബലിക്കള, തെയ്യാട്ട് എന്നീ ഗര്‍ഭബലികര്‍മ്മങ്ങള്‍ക്കും അവര്‍ തോറ്റം പാടും. കുട്ടിച്ചാത്തന്‍തോറ്റം, ഭൈരവന്‍തോറ്റം, ദേവകന്നി തോറ്റം, ഗന്ധര്‍വന്‍ തോറ്റം, ചാമുണ്ഡിതോറ്റം, ഗുളികന്‍തോറ്റം എന്നിവ പാണത്തോറ്റങ്ങളില്‍ മുഖ്യമാണ്.
Continue Reading

പാണന്‍വരവ്

കേരളത്തിലെ നസ്രാണികളുടെയിടയില്‍ കല്യാണത്തിന് 'പാണന്‍വരവ്' എന്നൊരു ചടങ്ങി ചില ദിക്കുകളില്‍ നടപ്പുണ്ട്. അതിഥികള്‍ വിരുന്നിനിരിക്കുമ്പോള്‍ പാണന്‍ വന്ന് നസ്രാണികളുടെ പദവികള്‍ കീര്‍ത്തിച്ചു പാടുകയാണ്. അതിന്റെ രീതി. കോട്ടത്തിനു വടക്കുള്ള ചില പ്രദേശങ്ങളില്‍ ഈ ആചാരം ഇന്നും നടപ്പുണ്ട്. ചേരമാന്‍ പെരുമാള്‍ തങ്ങളുടെ…
Continue Reading

പാട്ടുവായ്ത്താരി

പ്രയോഗസന്ദര്‍ഭത്തിന്നനുസരിച്ച് വായ്ത്താരികളെ കൊട്ടുവായ്ത്താരി, തുള്ളല്‍വായ്ത്താരി, പാട്ടുവായ്ത്താരി എന്നിങ്ങനെ തിരിക്കാറുണ്ട്. നാടന്‍പാട്ടുകളില്‍ പാട്ടുവായ്ത്താരിക്കാണ് പ്രസക്തി. പാട്ട് ആരംഭിക്കുന്നതിനു മുന്‍പും, പാട്ട് പാടിക്കഴിഞ്ഞശേഷവും വായ്ത്താരി പ്രയോഗിച്ചുവെന്നും വരാം.
Continue Reading

പാട്ടുകല്യാണം

ദക്ഷിണകേരളത്തിലെ വേലന്മാരും മറ്റും കന്യകമാരുടെ തിരണ്ടുകല്യാണത്തിന് പാട്ടുകല്യാണം എന്നു പറയാറുണ്ട്. തിരണ്ടാല്‍ പതിനാറു ദിവസമാണ് ആശൗതം പാലിക്കുക. പതിനേഴാം ദിവസമാണ് പാട്ടുകല്യാണം. അതിന് ബന്ധുമിത്രാദികളെ ക്ഷണിച്ചു സദ്യനടത്തും. തിരണ്ട കുട്ടിയും കൂട്ടുകാരികളും പന്തലില്‍ വന്നിരുന്നാല്‍ വേലക്കുറുപ്പന്മാരും അവരുടെ സ്ത്രീകളും പാട്ടുകള്‍ പാടും.…
Continue Reading

പാട്ടാളികള്‍

ചക്കാലനായന്മാരില്‍ ഒരുവിഭാഗം കാസര്‍കോട് ജില്ലയില്‍ ചന്ദ്രഗിരിപ്പുഴയ്ക്കു വടക്കുള്ള വാണിയരെ പാട്ടാളികള്‍ എന്നാണ് വിളിക്കുക. കൊപ്രയാട്ടുവാന്‍ ചക്കിനു ബന്ധിച്ച കാളകളെ തെളിച്ചുകൊണ്ട് പാട്ടുപാടുന്നതുകൊണ്ടാണ് ഈ ജാതി സംജ്ഞ ഉണ്ടായതെന്നു കരുതപ്പെടുന്നു. ഇവര്‍ ഏഴു 'ഇല്ല'ക്കാരാണ്. തേങ്ങ, എള്ള്, എന്നിവ ചക്കിലാട്ടി എണ്ണ ഉല്‍പ്പാദിപ്പിക്കുകയും…
Continue Reading