Archives for October, 2017 - Page 271
പാലൂദ
മാപ്പിളമാര്‍ക്കിടയില്‍ പ്രാചുര്യത്തിലുള്ള ഒരുതരം പാനീയം. മൈദയും പഞ്ചസാരയും വെള്ളത്തില്‍ കലക്കി ചൂടാക്കിയത്, ഉള്ളിയും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് ഒരു പാത്രത്തിലേക്കൊഴിച്ചാണ് പാലുദ ഉണ്ടാക്കുന്നത്. മരിച്ചിട്ട് മൂന്നാം ദിവസം രാവിലെ നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് ഇതാണ് കുടിക്കുവാന്‍ കൊടുക്കുക.
പാലും വെള്ളരി
ഏറനാട്, കോഴിക്കോട് താലൂക്കുകളിലെ കാളിക്കാവുകളിലും ദേവീക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും പഴയ നായര്‍തറവാടുകളിലും ഭദ്രകാളി പ്രീണനാര്‍ഥം നടത്തിവരുന്ന അനുഷ്ഠാനമാണ് പാലും വെള്ളരി. പാല്‍വെള്ളരി എന്നും പറയും. മകരം മുതല്‍ മേടം വരെയുള്ള കാലങ്ങളിലാണിത് പ്രായേണ നടത്തപ്പെടുന്നത്. വെളിച്ചപ്പാട് നടത്തുന്ന ഖഡ്ഗനൃത്തം ഇതില്‍ മുഖ്യമാണ്. കോമരത്തിന്…
പാലുകാച്ചല്‍
ഗൃഹപ്രവേശനത്തോടനുബന്ധിച്ചുള്ള കര്‍മ്മം. ഇത് പല സന്ദര്‍ഭത്തില്‍ പതിവുണ്ട്. പുതിയ ഭവനത്തില്‍ ആദ്യമായി പ്രവേശിച്ച് അടുപ്പില്‍ തീപൂട്ടിയാല്‍ പാലുകാച്ചുകയെന്ന കര്‍മ്മം നടത്തും. വിവാഹാനന്തരം വധുവരന്മാര്‍ ഗൃഹപ്രവേശം ചെയ്താല്‍ കാച്ചിയ പാല് കുടിക്കുന്ന പതിവുണ്ട്.
പാലയ്ക്കാ മോതിരം
പെണ്‍കുട്ടികള്‍, പ്രത്യേകിച്ചും ബ്രാഹ്മണക്കുട്ടികള്‍ കഴുത്തില്‍ ധരിക്കാറുണ്ടായിരുന്ന ഒരാഭരണവിശേഷം. പച്ച, ചുവപ്പ് നീല എന്നീ നിറങ്ങളിലുള്ള കല്ലുകള്‍ സ്വര്‍ണം കെട്ടിച്ച് നൂലില്‍കോര്‍ത്ത് ധരിക്കും.
പാരണ
അനുഷ്ഠാനത്തിന്റെ സമാപനത്തില്‍ കഴിയുന്ന ഭക്ഷണ തെയ്യക്കോലങ്ങള്‍ കെട്ടിയാടുമ്പോള്‍ അവയുടെ സമാപനസന്ദര്‍ഭത്തില്‍ പാരണ നല്‍കാറുണ്ട്.മലര്, ഇളനീര് എന്നിവയാണ് മിക്കതിനും പാരണ നല്‍കുന്നത്. ചിലവയ്ക്കു കോഴിയാണ് വേണ്ടത്. ചില തെയ്യങ്ങള്‍ക്ക് ദോശയാണ് പാരണവസ്തു. പാരണയില്ലാത്ത തെയ്യങ്ങളുമുണ്ട്.
പാമ്പും കോണിയും
ഒരു നാടന്‍വിനോദം ഏണിയും പാമ്പും എന്നും പറയും. സംഭാവ്യതാസിദ്ധാന്തത്തിന് ഒരു ഉദാഹരണമാണിത്. നൂറ് കോളങ്ങള്‍ ഉള്ളതാണ് കളിക്കളം. ചിലര്‍ എണ്‍പത്തൊന്ന് കോളങ്ങളുള്ള കളമാണ് ഉപയോഗിക്കുന്നത്. രണ്ടുപേര്‍ക്ക് കളിയില്‍ പങ്കെടുക്കാം. ഓരോരാള്‍ക്കും നന്നാല് കരുക്കള്‍ ഉണ്ടാകും. ആറു വശങ്ങളിലും യഥാക്രമം ഒന്നുമുതല്‍ ആറുവരെയുള്ള…
പാമ്പാട്ടം
പൂരക്കളിയിലെ ഒരു രംഗം അത്യന്തം ആകര്‍ഷകമായ ഈ നര്‍ത്തനവിശേഷം നാഗാരാധനാപരമാണെന്നുകൂടി പറയാം. പാമ്പാട്ടത്തിനുള്ള പാട്ടുകളില്‍ ഗാനങ്ങളെ സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ കാണാം. മറ്റു ദേവതകളെക്കുറിച്ചുള്ള പാട്ടുകളും പാടും ചില കാവുകളിലേ ഈ കളി പതിവുള്ളൂ.
പാനമട്ട്
ഒരു ഭാഷാഗാനരീതി. പാന എന്ന അനുഷ്ഠാനവുമായി ഇതിന് ഇപ്പോള്‍ പ്രത്യക്ഷബന്ധമൊന്നും കാണുന്നില്ല. പാനയ്ക്കു പാടിയിരുന്ന ചില അനുഷ്ഠാനപ്പാട്ടുകളുടെ രീതി പില്‍ക്കാലത്തുണ്ടായ പാനപ്പാട്ടുകള്‍ക്ക് മാര്‍ഗദര്‍ശമായിത്തീര്‍ന്നിരിക്കും. വൃത്തമഞ്ജരിക്കാരന്‍ ഈ കീര്‍ത്തനരീതിക്ക് ദ്രുതകാകളി എന്ന് പേരു കല്‍പിച്ച് ലക്ഷണനിര്‍ണയം ചെയ്തിട്ടുണ്ടെങ്കിലും അത് ഈ ഗാനത്തിന്റെ ചൊല്‍വടിവിന്…
പാനക്കുറ്റി
പടേനിയുടെ ഭാഗമായി അടവി, പാന തുടങ്ങിയവ കൂടി നടത്തപ്പെടാറുണ്ട്. പാനക്കളത്തിലിരുന്ന് പറകൊട്ടി ചാറ്റുന്നത് വേലന്മാരാണ്. പാനതുള്ളവും ആ സന്ദര്‍ഭത്തില്‍ നടത്തും. തുള്ളുന്ന ആള്‍ തെങ്ങിന്‍പൂക്കുല കൊണ്ടലങ്കരിച്ച പാനക്കുറ്റിയെടുത്താണ് വാദ്യമേളങ്ങള്‍ക്കനുഗുണമായി തുള്ളുക. മരം കൊണ്ട് നിര്‍മ്മിച്ച കുറഅറിയില്‍ പൂക്കുലയുടെ അടിഭാഗം തിരുകിക്കയറ്റിയുറപ്പിച്ചിരിക്കും. മറ്റു…
പാനകം
ശുദ്ധജലത്തില്‍ ശര്‍ക്കര, ജീരകം, ചുക്ക്, കുരുമുളക്, ഏലത്തരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാനീയം. ഇത് ചെറിയ മണ്‍പാത്രങ്ങളില്‍ നിറച്ചാണ് കുടിക്കുവാന്‍ കൊടുക്കുക. ആ പാത്രങ്ങളെ പാനകക്കുടുക്ക എന്നാണു പറയുന്നത്. ദാഹശമനത്തിനും ക്ഷീണനിവൃത്തിക്കും നല്ല പാനീയമാണ്. പാനകം ചില ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലങ്ങളില്‍ പാനകം…
