Archives for October, 2017 - Page 284

നാളികേരസ്തംഭനം

ഒരു മാന്ത്രികപ്രയോഗം. മന്ത്രശക്തികൊണ്ട് അന്യരുടെ പ്രവൃത്തികളെ നിരോധിക്കുന്ന കര്‍മമാണ് സ്തംഭനം. ആ ക്രിയ നാളികേരമുപയോഗിച്ചതുകൊണ്ടാകുമ്പോള്‍ നാളികേരസ്തംഭനം. നാളികേരം തുരന്ന് അതില്‍ ചില ഔഷധങ്ങള്‍ നിറച്ച് സ്ഥാപിക്കുകയാണ് അതിന്റെ സ്വഭാവം.
Continue Reading

നാവുദോഷം

നാവേര്‍. ചിലരുടെ കണ്ണുകൊണ്ടു നോക്കിയാല്‍ ദോഷം (ദൃഷ്ടി ദോഷം) ഉണ്ടാകുന്നതുപോലെ, ചിലരുടെ നാവുകൊണ്ടുപറഞ്ഞാല്‍ നാവുദോഷം (നാവേറ്) ഉണ്ടാകും. 'കരിനാക്ക് ഉള്ളവര്‍' എന്നാണ് ഇവരെപ്പറ്റി പറയുക. നാവുദോഷം തീര്‍ക്കാന്‍ മാന്ത്രികകര്‍മങ്ങളും മന്ത്രവാദപാട്ടുകളും മാന്ത്രികയന്ത്രങ്ങളുമുണ്ട്. വായ്പിരാകല്‍ കൊണ്ട് ദോഷം തട്ടുമെന്നും 'തോലുഴിച്ചിലും' മറ്റും നടത്തിയാല്‍…
Continue Reading

നാവുതിയന്‍

സവര്‍ണരുടെ ക്ഷുരകന്‍. അരയാക്കിയില്ലം, ചെക്യാട്ടില്ലം എന്നിങ്ങനെ എട്ടില്ലക്കാരാണ് നാവുതിയര്‍. 'നായരുവരച്ച നിലയും നാവുതിയന്‍ വച്ച കുടുമയും' എന്നാണ് പഴമൊഴി. മരിച്ചാല്‍ ഇവര്‍ ശവം ദഹിപ്പിക്കുകയാണ് ചെയ്യുക. പന്ത്രണ്ട് പുല ആചരിക്കും. പതിമൂന്നാം ദിവസം ബലികര്‍മം നടത്തും. ബലി പുഴയില്‍ ഒഴുക്കും. നാവുതിയരുടെ…
Continue Reading

നാല്‍പ്പാട്ട്

തീയസുദായത്തിന്റെ ഘടനയിലെ ഒരു ഘടകം. ദേശസഭകള്‍ക്ക് 'തറ' യെന്നുപറയും. അനേകം 'തറ'കള്‍ കൂടുന്നത് 'കഴക'മാണ്. ഇവയ്ക്ക് രണ്ടിനുമിടയില്‍ 'നാല്‍പ്പാട്' എന്ന ഘടകമുണ്ട്. നാലുതറകള്‍ ചേര്‍ന്നതിനത്രെ 'നാല്‍പ്പാട്' എന്നു പറയുന്നത്. 'കഴക' ത്തില്‍ നാല് നാല്‍പ്പാടുകള്‍ ഉണ്ടാകും.
Continue Reading

നാലുകെട്ട്

നാല് ദിക്ഗൃഹങ്ങളും (തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി), നടുക്കു മുറ്റവും വരുന്ന ഭവനം. കോണ്‍ഗൃഹങ്ങളുടെ കുറവ്, ആകൃതിഭേദം എന്നിവയനുസരിച്ച് നാലുകെട്ടുഭവനം ഒന്‍പതുവിധം വരും. പാദുകങ്ങള്‍ പോലും തമ്മില്‍ കൂടി യോജിക്കാതെ വേര്‍തിരിഞ്ഞു കാണുന്ന ശൂദ്ര ഭിന്നശാല. ഇത് എല്ലാജാതികാര്‍ക്കും, പ്രത്യേകിച്ചും ബ്രാഹ്മണര്‍ക്ക്…
Continue Reading

നാലുകറി

ബ്രാഹ്മണരുടെ സദ്യക്ക് ഒഴിച്ചുകൂടാത്ത നാലുതരം കറികള്‍. എരിശേ്ശരി, പുളിശേ്ശരി, ഉപ്പേരി, മധുരക്കറി(പ്രഥമന്‍) എന്നിവ. 'നാലുകറിവെക്കുക' എന്നൊരു ശൈലിയുണ്ട്. സദ്യകഴിക്കുക എന്നര്‍ത്ഥം.
Continue Reading

നാലാംവേളി

കേരളബ്രാഹ്മണരുടെ ഇടയില്‍ നടപ്പുള്ള സേക(നിഷേക)കര്‍മം. വേളി കഴിഞ്ഞ് ദീക്ഷ വിരിക്കുകയെന്ന കര്‍മം ചെയ്തതിന്റെ നാലാം ദിവസം മുഹൂര്‍ത്തത്തോടെ ചെയ്യേണ്ട ഹോമവും മറ്റു കര്‍മ്മങ്ങളും. നിറകുടവും നിലവിളക്കും വെച്ച് അകത്ത് വധൂവരന്മാര്‍ മാത്രംചെന്ന് മന്ത്രപൂര്‍വം വധുവിന്റെ ഓരോരോ അവയവം സ്പര്‍ശിച്ച് വരന്‍ വധുവിനെ…
Continue Reading

നക്ഷത്രവ്രതം

ഇരുപത്തേഴ് നക്ഷത്രങ്ങളില്‍ ചില നാളുകള്‍ വ്രതമായി ആചരിക്കാറുണ്ട്. ചില മാസങ്ങളില്‍ ചില നക്ഷത്രങ്ങള്‍ക്ക് പ്രത്യേകപ്രാധാന്യമുണ്ട്. തിരുവോണം എല്ലാ മാസവും ഒരിക്കലുണ്ണുന്നവരുണ്ട്. വൈഷ്ണവപ്രീതിക്കുവേണ്ടിയാണിത്. സന്താനലാഭത്തിനും സര്‍പ്പപ്രീതിക്കും വേണ്ടി ആയില്യം നോല്‍മ്പ് പതിവുണ്ട്. അതിനോടനുബന്ധിച്ച് സര്‍പ്പബലിയും കഴിപ്പിക്കണം. ധനു മാസത്തിലെ തിരുവാതിര വനിതകള്‍ക്കെല്ലാം വ്രതദിനമാണ്.…
Continue Reading

നക്ഷത്രക്കാല്

ഓരോ നക്ഷത്രത്തിനും നാലു വീതം പാദ(കാല്)ങ്ങളുണ്ട്. ജന്മനക്ഷത്രം നോക്കുമ്പോള്‍ അതിന്റെ ഏതു കാലില്‍ ജനിച്ചുവെന്നുകൂടി നോക്കുക പതിവാണ്. ചില നക്ഷത്രങ്ങള്‍ക്ക് പാദദോഷമുണ്ട്. പൂയ്യം നക്ഷത്രത്തില്‍ ഒന്ന് രണ്ട് മൂന്ന് നാല് എന്നീ പാദങ്ങള്‍ യഥാക്രമം താന്‍, അമ്മ, അച്ഛന്‍, മാതുലന്‍ എന്നിവര്‍ക്കും,…
Continue Reading

ധര്‍മ്മക്കഞ്ഞി

ധര്‍മമായി കൊടുക്കാറുണ്ടായിരുന്ന ഭക്ഷണം. ധനികകുടുംബക്കാര്‍ ദരിദ്രരായ ജനങ്ങള്‍ക്കുവേണ്ടിയാണ് ധര്‍മ്മക്കഞ്ഞി നടത്തിയിരുന്നത്. കുടുംബത്തില്‍ പിറന്നാള്‍ തുടങ്ങിയ വിശേഷമുണ്ടായാല്‍ ധര്‍മക്കഞ്ഞി കഴിക്കുമായിരുന്നു. കൊല്ലത്തില്‍ നിശ്ചിതകാലം കഞ്ഞിനടത്തുന്ന പതിവും നിലനിന്നിരുന്നു, ബ്രഹ്മക്ഷത്രിയഗൃഹങ്ങളാണ് ഇതിനു മുന്‍കൈ എടുത്തിരുന്നത്. കഞ്ഞിയും ഒന്നോ രണ്ടോ കറികളുമുണ്ടാകും. ക്ഷേത്രങ്ങളിലും ചില പള്ളികളിലും…
Continue Reading