Archives for October, 2017 - Page 283
തീയാടിനമ്പ്യാര്‍
അയ്യപ്പന്‍ തീയാട്ട് നടത്തി വരുന്ന ഒരു അന്തരാള വിഭാഗം. ഇവരുടെ കലാനിര്‍വ്വഹണം മലബാര്‍ പ്രദേശത്താണ്. മധ്യകേരളത്തിലാണ് അവരുടെ അധിവാസം. തീയാടിനമ്പ്യാന്‍മാര്‍ എട്ടുഭവനക്കാരാണ്. ഭവനത്തെ 'തീയാടി' എന്നു പറയും. ഏലം കുളം തീയാടി, ചെര്‍പുളശേ്ശരി തീയാടി, മുണ്ടമുക തീയാടി, മുളകുന്നത്തുകാവ് തീയാടി, തായംകാവ്…
തീണ്ടാരിപ്പുര
ഋതുവായ സ്ത്രീ ആശൗചകാലത്ത് വസിക്കുന്ന പുര. ചെറിയ 'കൂച്ചില്‍' ആയിരിക്കുമത്. ചിലര്‍'ഏറുമാടം' പോലുള്ള കുടിലാണ് കെട്ടുക. തീണ്ടാരിപ്പുരയ്ക്ക് ചിലേടങ്ങളില്‍ 'പള്ളപ്പുര' എന്നു പറയും. പുലയര്‍, പറയര്‍, മുക്കുവര്‍, കുറിച്യര്‍, ഈവവര്‍, തുടങ്ങിയ പല സമുദായത്തിലും ഋതുമതികള്‍ക്ക് തീണ്ടാരിപ്പുര കെട്ടാറുണ്ട്. തീണ്ടാരിപ്പുര സൂതികാഗൃഹമായും…
തീക്കായ്ക്കല്‍
കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ക്രിസ്തുമസ് ആഘോഷത്തിനു പതിവുള്ള ഒരു ചടങ്ങ്. കളിമണ്‍ വിഗ്രഹമുണ്ടാക്കി തുണികൊണ്ട് മൂടി പ്രാര്‍ത്ഥനനടത്തും. തുണിമാറ്റി യേശു ജനിച്ചതായി സങ്കല്‍പിക്കും. പുറത്ത് ആഴികൂട്ടി മൂന്നുപ്രാവശ്യം ചുറ്റി ചൂട് കാച്ചും. കുളിര് മാറ്റുകയെന്നാണ് വിശ്വാസം.ആ തീകെട്ട് ചാരമായാല്‍ വിശ്വാസികള്‍ അതു ഔഷധമായി…
തിരുവൊപ്പന
ചില തെയ്യങ്ങളുടെ നയനസുഭഗമായ പുറപ്പാടിനെ 'തിരുവൊപ്പന' എന്ന് പറയും. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടുഭഗവതി, പുലിയുരുകാളി തുടങ്ങിയ തെയ്യങ്ങളെയാണ് 'തിരുവൊപ്പന' എന്ന് വിശേഷിപ്പിക്കുന്നത്.
തിരുവുടയാട
വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന ചെറിയ വസ്ത്രം. ചില ക്ഷേത്രങ്ങളില്‍ തിരുവുടയാട അലക്കി നിത്യേന തിരുനടയില്‍ കൊണ്ടുവയ്ക്കുവാന്‍ അവകാശപ്പെട്ടവരുണ്ട്. ചില ക്ഷേത്രങ്ങളില്‍ നെയ്ത്തുകാരായ ചാലിയര്‍ തിരുവുടയാട എത്തിക്കാറുണ്ടായിരുന്നു. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ തെരുവിലെ മൂത്ത ചെട്ടിയാര്‍ തിരുവോണദിവസം രാവിലെ തിരുവുടയാട എഴുന്നുള്ളിച്ചു കൊണ്ടുവന്ന് സമര്‍പ്പിക്കാറുണ്ട്.…
തിരുമുടി
വലിയ ഭഗവതി, കടമ്പേരി ഭഗവതി, ക്ഷേത്രപാലന്‍ തുടങ്ങിയ തെയ്യം–തിറകള്‍ക്ക് തലയില്‍ ധരിക്കുന്ന നീളമുള്ള വലിയ മുടി. കവുങ്ങ്, മുള, പട്ട് എന്നിവ കൊണ്ടാണ് തിരുമുടി ഉണ്ടാക്കുന്നത്. കടമ്പേരി ഭഗവതിയുടെ മുടിക്ക് നൂറ്റൊന്ന് കവുങ്ങുകള്‍ വേണം. ഇത്ര ഭാരമേറിയ തിരുമുടികള്‍ കത്രികപ്പൂട്ടിട്ട് മറ്റുള്ളവര്‍…
തിരിപ്പട്ടം
വട്ടത്തില്‍ കറക്കുന്ന ഒരുതരം വട്ടപമ്പരം. കുട്ടികള്‍ കറക്കിക്കളിക്കുവാന്‍ ഉപയോഗിക്കും. വൃത്താകൃതിയിലുള്ള ഒരു പലകകഷണത്തിന് അടിയില്‍ കൂര്‍ത്തമുനയുള്ള ഒരു കുറ്റിയും മുകളില്‍ പിടിച്ചുതിരിക്കുവാനുള്ള ഒരു ആണിയും ഉള്ളതാണ് ഈ കളിപ്പാട്ടം.
നാഴി
ഒരു അളവ്. ചെറിയൊരു അളവുപാത്രം. ഇടങ്ങഴിയുടെ നാലിലൊരു ഭാഗം. ധാന്യാദികള്‍ അളക്കുവാന്‍ മരംകൊണ്ടോ, പിച്ചളകൊണ്ടോ, ഓടുകൊണ്ടോ, മറ്റു ലോഹങ്ങള്‍കൊണ്ടോ 'നാഴി' എന്ന അളവുപാത്രം ഉണ്ടാക്കിവന്നിരുന്നു. ദ്രാവക വസ്തുക്കള്‍ അളക്കുവാന്‍ 'തുട'മാണ് ഉപയോഗിച്ചിരുന്നത്. നാല് തുടം ചേര്‍ന്നാലേ ഒരു നാഴി ആകയുള്ളൂ. നാലുതുടം…
നാള്‍മരം
കാവുകളിലോ, കഴകങ്ങളിലോ പെരുംകളിയാട്ടം നടത്തുമ്പോള്‍, അതിന്റെ മുന്നോടിയായി പന്തല്‍പ്പണിക്കും മറ്റും ആവശ്യമായ മരം മുറിക്കുന്നതിന് 'നാള്‍മരം മുറിക്കല്‍' എന്നുപറയും. ഇതിന് നല്ല നാളും മുഹൂര്‍ത്തവും നോക്കണം. അവകാശപ്പെട്ട തച്ചനാണ് മരത്തിന് ആദ്യം കൊത്തിക്കേണ്ടത്.
നാള്‍നീക്കം
നക്ഷത്രകാലങ്ങളില്‍ വരുന്ന ഏറ്റക്കുറച്ചില്‍. സാധാരണ കണക്കുകൂട്ടലില്‍നിന്ന് ഭിന്നമായി നക്ഷത്രം(നാള്‍) വരാറുണ്ട്. ഓരോ നക്ഷത്രത്തിന്റെയും കാലം അറുപത് നാഴികയാണെന്നാണ് പൊതുധാരണ. എന്നാല്‍ എല്ലാ നക്ഷത്രങ്ങള്‍ക്കും അറുപതുനാഴികയില്ല.
