Archives for October, 2017 - Page 302
ചിന്ത്
രാഗപ്രധാനമായ പാട്ട്. പതിഞ്ഞസ്വരത്തില്‍ പാടുന്നവയാണ്. ആതിരോത്‌സവത്തില്‍ പന്തടിച്ചു ചിന്തുപാടിക്കളിക്കുന്നത് സ്ത്രീകളുടെ വിനോദമായിരുന്നു. കാവടിക്കാര്‍ അവതരിപ്പിക്കുന്ന 'കാവടിച്ചിന്ത്' തമിഴ്‌ശൈലിയിലുള്ളതാണ
ചിത്തിരവായന
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കോട്ടൂര്‍, അരുവിക്കര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മേടമാസത്തിലെ ചിത്തിരനാളില്‍ ചിത്രഗുപ്തചരിതം വായിക്കുന്നു.
ചിങ്കത്താന്‍മാര്‍
കണ്ണൂര്‍ജില്ലയിലെ ഏഴിമലയിലും പരിസരത്തുമുള്ള ആദിവാസികള്‍. ചിങ്ങമാസത്തില്‍ തെയ്യം കെട്ടിയാടുന്നതുകൊണ്ടാകാം ഈ പേര്. തേന്‍ശേഖരണം, ചൂരല്‍വേല എന്നിവയാണ് മുഖ്യതൊഴില്‍.
ചാറ്റ്
കാണിക്കാരുടെയിടയിലുള്ള ഒരുതരം മാന്ത്രികാനുഷ്ഠാനകര്‍മ്മം. 'ചാറ്റ്' എന്ന വാക്കിന് ശുദ്ധികര്‍മ്മം ചെയ്യുക എന്നര്‍ത്ഥമുണ്ട്. രോഗങ്ങളും കലഹങ്ങളും മാറ്റാന്‍ ചെയ്യുന്ന പിണിച്ചാറ്റ്, ഗര്‍ഭിണികള്‍ക്കുവേണ്ടിയുള്ള തുടിച്ചാറ്റ് തുടങ്ങിയവയുണ്ട്. ഇതിനു പാടുന്ന പാട്ടിനെ ചാറ്റുപാട്ട് എന്നുപറയും.
ചാര്‍ച്ചപ്പുല
ബന്ധുക്കള്‍ മരിച്ചാല്‍ ആചരിക്കേണ്ട അശുദ്ധി. സ്വന്തംവീട്ടിലല്ലാതെ, അകന്ന ബന്ധുത്വമുള്ളവര്‍ മരിച്ചാലും നേരിയ തോതിലുള്ള ആശൗചം പാലിക്കണം.
ചാള
ചെറിയകുടില്‍. 'ശാല'എന്നതിന്റെ തത്ഭവ രൂപമാണ് 'ചാള'. മണ്ണുകൊണ്ടുള്ള തറയും ചുമരും പുല്ല്, ഓല എന്നിവകൊണ്ടുള്ള മേല്‍ക്കൂരയും പ്രത്യേകതകള്‍. കൂടുതല്‍ മുറികളുണ്ടാകില്ല. പുലച്ചാള, വേട്ടുവച്ചാള, മുക്കുവച്ചാള എന്നിങ്ങനെ സാമുദായികമായി പേരുണ്ട്.
ചാവുകള്‍
പരേതരുടെ സങ്കല്പത്തിലുള്ള മൂര്‍ത്തികള്‍. കാണിക്കാരാണ് ചാവുകളെ ആരാധിക്കുന്നത്. ആനകൊന്ന മുത്തന്‍മാരെ ആനച്ചാവുകള്‍ എന്നുപറയും. ഇതുപോലെ കടുവച്ചാവ്, പാമ്പുചാവ് എന്നിങ്ങനെയുണ്ട്.
ചാലിയത്തെരു
നെയ്ത്തുകാരായ പത്മശാലിയ വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന തെരുവ്. തൊണ്ണൂറ്റിയാറ് ചാലിയത്തെരു ഉണ്ടെന്നാണ് കണക്ക്.
ചാലിടല്
കൃഷിപ്പണിയുടെ തുടക്കം. കാളകള്‍ക്ക് നുകംവച്ച് നല്ല സമയം നോക്കിയാണ് ചാലിടുന്നത്.
ചായില്യം
ചുവപ്പുനിറമുള്ള ചായം. ഒരു തരം ധാതുപദാര്‍ത്ഥം. ഔഷധമായും ഉപയോഗിക്കും. മിക്ക കലാപ്രകടനങ്ങള്‍ക്കും മുഖത്തുതേപ്പിന് ഉപയോഗിക്കുന്നത്.
