Archives for October, 2017 - Page 300
ചെമ്പടതാളം
കേരളത്തിലെ ഒരു പ്രാക്തന താളം. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, അയ്യപ്പന്‍ പാട്ട്, ഭദ്രകാളി തീയാട്ട് തുടങ്ങിയവയിലും ഉപയോഗിക്കും. സോപാനസംഗീത സമ്പ്രദായപ്രകാരമുള്ള ഇത് ആദിതാളത്തിനു സമാനമാണ്. 'തിത്തിത്തെയ് തിത്തിത്തെയ്' എന്ന് വായ്ത്താരി.
ചെപ്പടിവിദ്യ
ചെപ്പും പന്തുംകൊണ്ടുള്ള കളി. ഒരുതരം ഇന്ദ്രജാലമാണിത്. കയ്യടക്കി വിദ്യകളാണ്. കുറവന്‍മാരും മറ്റും ചെപ്പടിവിദ്യക്കാരാണ്.
ചെണ്ട
കേരളീയ വാദ്യങ്ങളില്‍ മുഖ്യം. 'പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കുകീഴെ' എന്നൊരു ചൊല്ലുണ്ട്. കലാപ്രകടനങ്ങള്‍ മിക്കതിനും ചെണ്ട ആവശ്യമാണ്. തായമ്പക, കേളി, പഞ്ചവാദ്യം, പരിഷവാദ്യം എന്നിവക്കെല്ലാം ചെണ്ടവേണം. ഉരുട്ടുചെണ്ടയും വീക്കന്‍ചെണ്ടയുമാണ്.
ചൂണ്ടിപ്പണയം
പണംവായ്പപോലെ വാങ്ങി സ്വത്ത് പണയം വയ്ക്കുന്ന പഴയരീതി. വാങ്ങിയ പണവും പലിശയും നിശ്ചിത സമയത്തിനുള്ളില്‍ തരാമെന്നും ഇല്ലെങ്കില്‍ ഇന്ന സ്വത്ത് തരാമെന്നുമുള്ള കരാറാണിത്. സ്വത്ത് കൈമാറുന്നില്ല, ചൂണ്ടിക്കാണിക്കുന്നേയുള്ളൂ. ഇതിന് ആധാരം എഴുതണം.
ചുവട്
കളരിവിദ്യയുടെ അടിസ്ഥാനഘടകമാണ്. അഭ്യാസമുറകള്‍ക്കനുഗുണമായി തിട്ടപ്പെടുത്തിയ നിലകളാണ് ചുവടുകള്‍. ചുവടുപിഴയ്ക്കാന്‍ പാടില്ല. ആക്കച്ചുവട്, നീക്കച്ചുവട് എന്നിങ്ങനെ രണ്ടുതരം. വട്ടക്കാല്‍ച്ചുവട്, നീട്ടക്കാല്‍ച്ചുവട്, ഒറ്റക്കാല്‍ച്ചുവട് എന്നിങ്ങനെയും വേര്‍തിരിവുണ്ട്.
ചുരിക
മുമ്പുണ്ടായിരുന്ന ഒരുതരം വാള്‍. അങ്കപ്പയറ്റിന് ചുരിക ഉപയോഗിച്ചിരുന്നു. ഒന്നരമുഴം നീളമുള്ള ഇരുമുനവാളാണ് ഇത്. വെട്ടിനും കുത്തിനും പ്രായോഗിക്കും. ഒപ്പം പരിചയുമെടുക്കും.
ചുമടുതാങ്ങി
ഭാരം വഹിച്ചു പോകുമ്പോള്‍ തലച്ചുമട് ഇറക്കി വയ്ക്കാന്‍ വഴിയില്‍ സ്ഥാപിച്ചിട്ടുള്ളതാണ് ചുമടുതാങ്ങി അല്ലെങ്കില്‍ അത്താണി. ഗ്രാമപാതകളില്‍ ഇന്നും ചുമടുതാങ്ങികള്‍ ബാക്കി നില്പുണ്ട്.
ചുണ്ണാമ്പുകരണ്ടകം
ചുണ്ണാമ്പ് നിറച്ചുവയ്ക്കുന്ന അടപ്പുള്ള ചെറിയ പാത്രം. ഓടുകൊണ്ടും നിര്‍മ്മിക്കും.
ചുട്ടട
ഉണക്കലരി അരച്ച് വാഴയിലയില്‍ പരത്തി, ഇലമടക്കി തീക്കനലില്‍ ചുട്ടെടുക്കുന്നതാണ് ചുട്ടട.
ചുട്ടട
ഉണക്കലരി അരച്ച് വാഴയിലയില്‍ പരത്തി, ഇലമടക്കി തീക്കനലില്‍ ചുട്ടെടുക്കുന്നതാണ് ചുട്ടട.
