Archives for October, 2017 - Page 303

ചാമുണ്ഡി

ദേവാസുരയുദ്ധത്തില്‍ ചണ്ഡികയെ സഹായിക്കാന്‍ ഉണ്ടായ സപ്ത മാതാക്കളിലൊരാളാണ് ചണ്ഡി. ബ്രഹ്മാവില്‍ നിന്ന് വരബലം നേടിയ സുംഭനെന്നും നിസുംഭനെന്നുമുള്ള രണ്ട് അസുരവീരന്‍മാരുടെ സേവകരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അസുരനിഗ്രഹത്തിനുവേണ്ടി കാര്‍ത്ത്യായനി (ചണ്ഡകി)യുടെ ശരീരത്തില്‍ നിന്ന് ജനിച്ച കാളിയാണ് ചാമുണ്ഡി എന്നു വിശ്വസിക്കുന്നു. ഉത്തര കേരളത്തില്‍ ചാമുണ്ഡിയുടെ…
Continue Reading

ചാപ്പന്‍ തണ്ടാച്ചേരി

തച്ചോളിപ്പാട്ടുകളില്‍ പലേടത്തും പ്രത്യക്ഷപ്പെടുന്ന കഥാപാത്രം. തച്ചോളി ഉദയനന്റെ സന്തതസഹചാരിയും കൂട്ടുകാരനുമാണ് ചാപ്പന്‍. ഉദയനന്റെ വിജയത്തിലും ക്ഷേമത്തിലും മാത്രമാണ് ശ്രദ്ധ. പലപ്പോഴും ചാപ്പന്റെ സൂത്രമാണ് ഉദയനനെ രക്ഷിച്ചിട്ടുള്ളത്. കാവില്‍ ചാത്തോത്ത് ചീരു (കുങ്ക) വിനെ ഉദയനന് വിവാഹം കഴിക്കാന്‍ സാധിച്ചതുതന്നെ ചാപ്പന്റെ ചില…
Continue Reading

ചാന്നാന്‍

ഈഴവരുമായി വര്‍ഗ്ഗബന്ധമുള്ള ഒരുജാതി. സംഘകാല കാലത്തെ ഈഴവരില്‍ ഒരു വിഭാഗമാണെന്നു പക്ഷമുണ്ട്. പനയില്‍ നിന്ന് കള്ളെടുക്കലായിരുന്നു ഇവരുടെ കുലത്തൊഴില്‍. ഈഴവപ്രഭു കുടുംബക്കാരാണ് ചാന്നാരെന്നും 'ചാന്നായ്മ' അവരുടെ പദവിയെയാണ് സൂചിപ്പിക്കുന്നതെന്നും അഭിപ്രായമുള്ളവരുണ്ട്.
Continue Reading

ചാത്തന്‍കളം

ചാത്തന്‍സ്വാമിയുടെ രൂപം പഞ്ചവര്‍ണ്ണപ്പൊടികൊണ്ട് വരയ്ക്കുന്നതാണിത്. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ മണ്ണാന്‍മാരാണ് ഇതുചെയ്യുന്നത്.
Continue Reading

ചാത്തന്‍കളി

പറയ സമുദായക്കാരുടെ ഒരു അനുഷ്ഠാനകല. ഭീകരമായ പൊയ്മുഖങ്ങളും പാളകൊണ്ടും കുരുത്തോലകൊണ്ടുമുള്ള മുടികളും ധരിക്കുന്നു. പറയാണ് പശ്ചാത്തലവാദ്യം.
Continue Reading

ചാത്തന്‍

കോട്ടം, മഠപ്പുര, മഠം എന്നീ പേരുകളിലെ സങ്കേതങ്ങളിലാണ് ഈ ദേവതയെ ആരാധിക്കുന്നത്. ചാത്തന്‍സ്വാമിക്ക് പ്രത്യേക ആരാധനാക്രമങ്ങളും രൂപക്കളങ്ങളുമുണ്ട്. പാട്ടുകളുമുണ്ട്. തൃശൂരിലെ പെരിങ്ങോട്ടുകര, അന്തിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ ചാത്തന്‍സേവയുണ്ട്.
Continue Reading