Archives for October, 2017 - Page 304

ചാക്യാര്‍കൂത്ത്

ചാക്യാന്‍മാര്‍ ക്ഷേത്രങ്ങളില്‍ നടത്തുന്ന കലാപ്രകടനം. നൃത്തവും വിനോദവും കൂത്തിലുണ്ട്. ഗദ്യപദ്യങ്ങള്‍ ചൊല്ലി അര്‍ത്ഥം പറയും. കൂത്തിന്റെ ജീവന്‍ ഫലിതമാണ്. തനി കേരളീയമായ കല.
Continue Reading

ചാക്യാര്‍

കൂത്ത്, കൂടിയാട്ടം എന്നീ കലകള്‍ അവതരിപ്പിക്കുന്ന വിഭാഗക്കാര്‍. 'ശഌഘ്യര്‍' (മാന്യപുരുഷന്‍) എന്ന സംസ്‌കൃതവാക്കിന്റെ തദ്ഭവമാണ് ചാക്യാര്‍ എന്ന് ഒരു പക്ഷമുണ്ട്. ബ്രാഹ്മണകുലത്തില്‍ നിന്ന് അടുക്കളദോഷംകൊണ്ട് ഭ്രഷ്ടരായ 'സൂതകുല'ജാതരാണെന്നും ഒരു പക്ഷമുണ്ട്.
Continue Reading

ചാക്കാട്പാട്ട്

മധ്യകേരളത്തിലെ പറയസമുദായക്കാര്‍ക്കിടയില്‍ മൃതദേഹം മറവുചെയ്യുമ്പോള്‍ പാടി വരാറുള്ള കൊട്ടുപാട്ട്. മരം, കുഴല്‍, ഒറ്റ, തുടി എന്നീ വാദ്യങ്ങള്‍ ഇതിനു ഉപയോഗിക്കാറുണ്ട്.
Continue Reading

ചവിട്ടുനാടകം

കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴവരെയുള്ള ക്രിസ്ത്യാനികളുടെയിടയില്‍ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാടകമാണിത്. പാട്ടിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ആട്ടവും ചാട്ടവുമാണ് ഇതില്‍. അധികം കനമില്ലാത്ത പലകകള്‍ പൊക്കത്തില്‍ നിര്‍ത്തി തട്ടിട്ട്, അതിന്‍മേല്‍ നിന്നാണ് താളത്തില്‍ ചവിട്ടുന്നത്. വീരരസപ്രധാനമായ പലകഥകളും അവതരിപ്പിക്കും. വേദപുസ്തകത്തെയോ പാരമ്പര്യചരിത്രത്തെയോ ക്രൈസ്തവസമുദായത്തെയോ സംബന്ധിച്ചുള്ളതായിരിക്കും.…
Continue Reading

ചവിട്ടുകളി

വിവിധ സമുദായക്കാർക്കിടയിൽ ചില്ലറ ഭേദങ്ങളോടെ ചവിട്ടുകളി നിലവിലുണ്ട്. പൊതുവേ കോൽകളിയോട് സാമ്യം ഉണ്ടെങ്കിലും കോൽ ആവശ്യമില്ല. പത്തോ പതിനാറോ പേർ പങ്കെടുക്കാറുണ്ട്.
Continue Reading

ചവിട്ടിച്ചാട്ടം

കളരിപ്പയറ്റില്‍ പ്രാഥമികമായി പരിശീലിക്കുന്ന അഭ്യാസമുറകളിലൊന്ന്. തിരിഞ്ഞുപൊങ്ങല്‍, വലത്തുചവിട്ടി വലംപിരി മലര്‍ന്നു ചാടല്‍ തുടങ്ങിയ അഭ്യാസമുറകള്‍ ഇതിലുണ്ട്.
Continue Reading

ചവിട്ടിയുഴിച്ചില്‍

കളരിയില്‍ അഭ്യസിക്കുന്നവര്‍ക്ക് ശരീരത്ത് എണ്ണതേച്ച് ചവിട്ടിത്തടവും. ശരീരം ദൃഢമാവാനാണിത്. ഒരു സുഖചികിത്‌സാരീതി കൂടിയാണിത്. പ്രത്യേകം മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഉഴിച്ചില്‍ തൈലം.
Continue Reading

ചമ്പതാളം

കേരളത്തിലെ പ്രാചീനമായ ഒരു താളവിശേഷം. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി തുടങ്ങിയവയ്ക്ക് ഈ താളം ഉപയോഗിക്കുന്നു. പത്ത് അക്ഷരകാലമാണ് ഇതിനുള്ളത്.
Continue Reading

ചമയവിളക്ക്

കൊല്ലം ജില്ലയിലെ ചവറ കൊറ്റന്‍കുളങ്ങര അമ്പലത്തിലെ ഒരുത്സവം. 'പുരുഷന്‍മാരുടെ താലപ്പൊലി'. 41 ദിവസം വ്രതമെടുത്ത പുരുഷന്‍മാരാണ് സ്ത്രീവേഷം കെട്ടി താലമെടുക്കുന്നത്.
Continue Reading

ചമയക്കുതിര

കേരളത്തിലെ തെക്കന്‍ജില്ലകളില്‍ നടത്തുന്ന കെട്ടുകാഴ്ചകള്‍ക്ക് തയ്യാറാക്കുന്ന കാഴ്ചക്കുതിര. മുള, കയറ്, പലതരം തുണികള്‍, വൈക്കോല്‍ എന്നിവ കൊണ്ടാണ് ചമയക്കുതിര കെട്ടുന്നത്.
Continue Reading