Archives for October, 2017 - Page 301

ചുടലക്കളം

ഉത്തരകേരളത്തിലെ പുലയര്‍ ചുടല (ശ്മശാനം) യില്‍ ചിത്രീകരിക്കുന്ന കളം. ശവദാഹം കഴിഞ്ഞ് രണ്ടാംനാള്‍ രാത്രി കളമെഴുതി ചിലകര്‍മ്മങ്ങള്‍ നടത്തും. ഭദ്രകാളിക്കളവും വരയ്ക്കും.  
Continue Reading

ചീറുമ്പ

വസൂരിരോഗ ദേവത. 'ചീര്‍മ്മ' എന്നും പറയും. ചീറുമ്പയില്‍ കണ്ണകി സങ്കല്പം ചാര്‍ത്തുന്നവരുണ്ട്. പഞ്ചവര്‍ണ്ണപ്പൊടി കൊണ്ടുള്ള കളം വരയ്ക്കാറുണ്ട്. പാട്ടുകളും തോറ്റങ്ങളുമുണ്ട്.  
Continue Reading

ചിറ്റം

ഒരുതരം വിവാഹസമ്പ്രാദായം. അവിഹിത മാര്‍ഗ്ഗത്തിലൂടെയുള്ള ഗൂഢസമാഗമം. തനിക്ക് ഇഷ്ടപ്പെട്ട കന്നിയോട് നേരിട്ട് സമ്മതം ചോദിക്കുകയും രഹസ്യമായി വേഴ്ച നടത്തുകയും ചെയ്യുന്നതാണ് ചിറ്റം. വടക്കന്‍ പാട്ടുകളില്‍ ചിറ്റത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. സ്വന്തം ജാതിയില്‍പ്പെട്ട അന്യപുരുഷന്‍മാരുമായി നടത്തുന്ന ചിറ്റത്തിനു മുമ്പ് പതിത്വം കല്‍പ്പിച്ചിരുന്നില്ല. താഴ്ന്നജാതിയില്‍പ്പെട്ടവരുമായുള്ള ചിറ്റം…
Continue Reading

ചിറ്റാരി

ധാന്യപ്പുര. കരിമ്പാലര്‍ തുടങ്ങിയ വനവാസികള്‍ ധാന്യം സൂക്ഷിക്കുന്നത് പ്രത്യേകം കെട്ടിയുണ്ടാക്കി ചിറ്റാരികളിലാണ്. നാലുതൂണുനാട്ടി, നടുത്തറ ഉയര്‍ത്തി, ഇല്ലികൊണ്ട് മൂന്നുഭാഗവും നാലാംഭാഗത്തിന്റെ പകുതിയും മെടഞ്ഞ് നെല്ലിട്ട് ഉയര്‍ത്തും. നെല്ല് നിറഞ്ഞാല്‍ ചൂരല്‍ കൊണ്ട് പൂട്ടും. താമസസ്ഥലം മാറുന്നതിനനുസരിച്ച് ചിറ്റാരിയും മാറ്റിക്കൊണ്ടു പോകാം.  
Continue Reading

ചിലമ്പ്

കാലുകളില്‍ ധരിക്കുന്ന കിലുങ്ങുന്ന ഒരുതരം വള. തെയ്യങ്ങള്‍ക്കും കോമരങ്ങള്‍ക്കും വെളിച്ചപ്പാടുമാര്‍ക്കും ചിലമ്പ് അണിയും. ഓടുകൊണ്ട് വാര്‍ത്തുണ്ടാക്കുന്നു. ചില കാവുകളില്‍ ചിലമ്പാരാധനയുണ്ട്.  
Continue Reading