Archives for May, 2018
ഒ.എന്‍.വി എന്നും മനുഷ്യര്‍ക്കൊപ്പമായിരുന്നു: എം.ടി
തിരുവനന്തപുരം: എന്നും മനുഷ്യര്‍ക്കൊപ്പമായിരുന്നു കവി ഒ.എന്‍.വി കുറുപ്പെന്ന് വിശ്രുത എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നിയതിയുടെ അന്ധമായ…
പുസ്തകവായന എക്കാലവും നിലനില്‍ക്കും: എം.ടി
തിരുവനന്തപുരം: പുസ്തകവായന എക്കാലവും നിലനില്‍ക്കുമെന്ന് വിശ്രുത എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍നായര്‍ പറഞ്ഞു. ഇമെയിലിലൂടെയും ഓഡിയോയിലൂടെയും ഉള്‍പ്പെടെ ആധുനികരീതിയിലുള്ള വായനകള്‍ ഇന്ന് ഏറെയുണ്ടെങ്കിലും അച്ചടിച്ച വാക്കുകള്‍ മുന്നില്‍ വരുന്നതിന്റെ പ്രാധാന്യവും സുഖവും ഏറെയാണെന്ന് എം.ടി ചൂണ്ടിക്കാട്ടി. ശുദ്ധമായ പുസ്തകവായനയാണ് ഏറെപ്പേരും ഇഷ്ടപ്പെടുന്നത്. പുസ്തകവായനയുടെ നിലനില്‍പ്പും…
കേരള സര്‍വകലാശാല ലൈബ്രറിക്ക് മുക്കാല്‍ നൂറ്റാണ്ട്
തിരുവനന്തപുരം: കേരള സര്‍വകലാശാല ലൈബ്രറിക്ക് 75 വയസ്സായി. കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലാലൈബ്രറിയാണിത്. 20000ല്‍ താഴെ പുസ്തകങ്ങളുമായി തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ഭാഗമായി ആരംഭിച്ച ഈ ലൈബ്രറി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ലൈബ്രറിയാണ്. മൂന്നര ലക്ഷത്തിലധികം പുസ്തകങ്ങള്‍, ഇരുപതിനായിരത്തോളം വരുന്ന ഇ-ജേണലുകള്‍, രണ്ട്…
ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കൃതികള്‍
കവിതാസമാഹാരം തുഷാരഹാരം കഴിഞ്ഞകാല്യം കുട്ടിക്കതിരവനബരലക്ഷ്മിതൻ പട്ടുടയാടയിൽ തൂങ്ങിടുമ്പോൾ, ഞെട്ടിയുണർന്നൊരു ബാലമരുത്തു പൂ- മൊട്ടിനെത്തട്ടിയുണർത്തിടുമ്പോൾ, ഇങ്ങിനിയെത്താതെ പോയൊരെൻ ബാല്യത്തിൻ മങ്ങിയോരോ നിഴൽ കാണ്മൂ ഞാനും. ബാല്യം-എൻ ജീവിതവാസരം തന്നുടെ കാല്യം-കലിതാഭമായ കാലം, പിച്ചനടക്കുവാനമ്മ പഠിപ്പിച്ച പൊൽച്ചിലമ്പൊച്ചയുതിരും കാലം, ആവർത്തനോത്സുകമാകുമാ വേളക- ളീ…
ഭക്തിദീപിക
രചന: ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (1933) 1 ആദിശങ്കരാചാര്യസ്വാമിക്കു പിൻകാലത്തി- ലാദിശിഷ്യനായ്ത്തീർന്നോരാശ്ചര്യവിദ്യാധനൻ, ഭക്തിയാൽ പ്രസന്നയായ്പ്പാദത്തിൽ ഗങ്ഗാദേവി പൊൽത്തണ്ടാർച്ചെരിപ്പിട്ട പുണ്യവാൻ സനന്ദനൻ, ശ്രീശുകബ്രഹ്മർഷിപണ്ടേഴുനാൾപ്പരീക്ഷിത്തിൻ പ്രാശനം നിവർത്തിച്ച പഞ്ചാരപ്പാൽപ്പായസം- ആ മഹാപുരാണംതൻ-ശ്രോത്രത്താൽ നുകർന്നുപോൽ കോമളക്കുട്ടിക്കളിപ്രായത്തിൽക്കുറേദ്ദിനം; അത്യന്തം സമാകൃഷ്ടനായിപോലതിൽപ്പെടും സപ്തമസ്കന്ധത്തിലേ പ്രഹ്ലാദ്യോപാഖ്യാനത്താൽ താരുണ്യോദയത്തിങ്കൽത്തൻമൂലമാശിച്ചുപോൽ നാരസിംഹാകാരത്തിൽ ശാർങ്ഗിയെദ്ദർശിക്കുവാൻ.…
നാരായണീയം
രചന: മേല്പത്തൂര്‍ ദശകങ്ങൾ ദശകം 1. ഭഗവദ്‌രൂപവർണ്ണനം സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം! ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്‌ധേ യദന്യത്…
ശ്രീ ലളിതാസഹസ്രനാമം
ധ്യാനം ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്- താരാനായകശേഖരാം സ്മിതമുഖീ- മാപീനവക്ഷോരുഹാം പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം. ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം സർവ്വാലങ്കാരയുക്താം സതതമഭയദാം…
മരണം എന്ന പ്രതിഭാസം (ലേഖനം)
തോമസ് കുളത്തൂര്‍ ജീവിക്കാന്‍ ആവശ്യമായത് പ്രാണനാണ്. പ്രാണനാല്‍ ജീവിക്കപ്പെടുന്നതിനെയെല്ലാം ''പ്രാണികള്‍'' എന്നു വിളിയ്ക്കാം. പ്രാണന്‍ നഷ്ടപ്പെടുമ്പോള്‍ മരണം സംഭവിച്ചു'' എന്നു പറയുന്നു. ജീവിതത്തിന്റെ ആരംഭം ''ജനന''മാണ്. ജനിയക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ''ജനനം'' ഒരു പ്രശ്‌നമാകുന്നില്ല. വൈവിദ്ധ്യമാര്‍ന്ന (മായ) പ്രപഞ്ചത്തില്‍ പഠിച്ചു വളരുകയാണ്…
കേരളോല്പത്തി
പരശുരാമന്റെ കാലം കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനേകം രാജാക്കന്മാർ ഭൂമി വഴി പോലെ വാണു രക്ഷിച്ചതിന്റെ ശേഷം, ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമൻ അവതരിച്ചു. എങ്കിലൊ പണ്ടു ശ്രീ പരശുരാമൻ ഇരുപത്തൊന്നു വട്ടം…
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയര്‍ ജയദേവരുടെ ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യര്‍ രചിച്ച മലയാളഭാഷാ വിവര്‍ത്തനമാണ് ഭാഷാഷ്ടപദി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളില്‍ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം ഹൃദ്യമായ മലയാള കാവ്യശൈലിയില്‍ എഴുതപ്പെട്ടതാണിത്. സര്‍ഗം ഒന്ന് മേഘൈര്‍…