Archives for June, 2020
മഹാകവിത്രയത്തിന്റെ രസപ്രതിപത്തി
ആധുനിക കവിത്രയമാണല്ലോ കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ എന്നിവര്‍. ഇവരുടെ കവിതകളിലെ രസാവിഷ്‌കാരത്തെപ്പറ്റി അറിയണ്ടേ?കാവ്യങ്ങളില്‍ ഇതിവൃത്തവുമായി ചേര്‍ന്നുപോകുന്നതാണല്ലോ രസം. ഭാരതീയാചാര്യന്മാര്‍ രസത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. മഹാകവി കുമാരനാശാന്‍ മാന്യത കല്പിച്ചത് ശൃംഗാര രസത്തിനാണ്. ഇതെപ്പറ്റി ഡോ.സി.കെ ചന്ദ്രശേഖരന്‍ നായര്‍ ഇങ്ങനെ…
പ്രഥമ തലയല്‍ പുരസ്‌കാരം എസ്.വി.വേണുഗോപന്‍ നായര്‍ക്ക്
തിരുവനന്തപുരം: അഡ്വ. തലയല്‍ കേശവന്‍ നായരുടെ സ്മരണക്കായുള്ള പ്രഥമ അവാര്‍ഡ് പ്രമുഖ കഥാകൃത്തും അധ്യാപകനുമായ ഡോ. എസ്.വി.വേണുഗോപന്‍ നായര്‍ക്ക് നല്‍കും.എസ്.ഐ.ഇ.റ്റി. ഡയറക്ടര്‍ അബുരാജ് ചെയര്‍മാനായും ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്. കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ബെറ്റിമോള്‍ മാത്യു, നിലമേല്‍ എന്‍.എസ്.എസ് കോളേജ്…
വാരിയന്‍കുന്നത്ത് ഹാജി സൂപ്പര്‍താരമാകുന്നു, വരുന്നത് നാലു സിനിമകള്‍
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ല്‍ നടന്ന മലബാര്‍കലാപത്തിലെ വീരേതിഹാസമാണ്. മാപ്പിള ലഹള എന്നുകൂടി പേരുള്ള ആ കലാപത്തിന്റെ നൂറാം വര്‍ഷം അടുത്ത വര്‍ഷം ആചരിക്കുമ്പോള്‍ അതിലെ പ്രധാന നേതാക്കളിലൊരാളായിരുന്ന, ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട ഹാജിയെപ്പറ്റി നാലു സിനിമകള്‍ ഒന്നിനുപുറകെ മറ്റൊന്നായി രണ്ടുദിവസത്തിനുള്ളില്‍…
കോവിലന്‍ (അയ്യപ്പന്‍)
(നോവലിസ്റ്റ്) കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍ നോവലിസ്റ്റായിരുന്നു.ജനനം: 1923 ജൂലൈ 9 മരണം: 2010 ജൂണ്‍ 2.തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. മാതാപിതാക്കള്‍: വട്ടോമ്പറമ്പില്‍ വേലപ്പനും കൊടക്കാട്ടില്‍ കാളിയും. കണ്ടാണശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍…
മലയാള ഭാഷയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള വാദങ്ങള്‍
മലയാള ഭാഷയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വിവിധങ്ങളായ വ്യത്യസ്താഭിപ്രായങ്ങളാണ് ഉള്ളത്. ഇതില്‍ ചിലത് ഊഹാമാത്രവും ചിലത് ശാസ്ത്രീയവും യുക്തിയുക്തവുമായ നിഗനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്.പ്രധാനമായും അഞ്ച് വാദങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സംസ്‌കൃത ജന്യവാദംസ്വതന്ത്രജന്മ വാദംഉപശാഖാ വാദംമിശ്രഭാഷാ വാദംപൂര്‍വകേരള ഭാഷാവാദംസംസ്‌കൃത ജന്യവാദം കോവുണ്ണി നെടുങ്ങാടി എന്ന പണ്ഡിതനാണ് ഈ വാദത്തിന്റെ…
പാട്ട് സാഹിത്യ പ്രസ്ഥാനത്തെപ്പറ്റി
കേരളത്തിലെ ആദ്യകാല സാഹിത്യം മലയാളം ഒരു സ്വതന്ത്രഭാഷയായി ഉരുത്തിരിഞ്ഞുവരുന്നതിനും അതില്‍ സാഹിത്യനിര്‍മാണം ആരംഭിക്കുന്നതിനും മുമ്പ് ഇവിടത്തെ കവികള്‍ക്ക് സംസ്‌കൃതത്തോടും ചെന്തമിഴിനോടുമായിരുന്നു ആഭിമുഖ്യം. ചെന്തമിഴില്‍ രചിച്ച സംഘകാലകൃതികളില്‍ പ്രധാനപ്പെട്ട പങ്ക് കേരള കവികളുടേതായിരുന്നു എന്നാണ് കണക്കാക്കുന്നത്. കപിലര്‍, പരണര്‍, ഇളങ്കോവടികള്‍, കുലശേഖര ആള്‍വാര്‍,…
ഭാഷാഭേദങ്ങളെപ്പറ്റി ഡോ.സുകുമാര്‍ അഴിക്കോട്
(അഴിക്കോടിന്റെ ആത്മകഥയില്‍ നിന്ന് സമാഹരിച്ചത്) വടക്കേ മലബാറിലെ ഭാഷാഭേദങ്ങളെപ്പറ്റി ഡോ.സുകുമാര്‍ അഴിക്കോട് തെക്കനോട് ചാടാന്‍ പറഞ്ഞാല്‍ ചാടും. ചാട്ടത്തിന്റെ ക്രിയാരൂപമാണ് ചാടുക. എന്നാല്‍, വടക്കനോട് അതുപറഞ്ഞാല്‍, കൈയില്‍ എന്താണോ ഉള്ളത് അതു വലിച്ചെറിയും. വടക്കേ മലബാറില്‍ നൊടിയുക, നൊടിക്കല്‍, നൊടിച്ചി എന്നൊക്കെ…
ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയെപ്പറ്റി മുണ്ടശ്ശേരി
മലയാളത്തിലെ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയെപ്പറ്റി ജോസഫ് മുണ്ടശ്ശേരി (രാജരാജന്റെ മാറ്റൊലി) ഗദ്യത്തില്‍ സാഹിത്യനിര്‍മിതി എതാണ്ട് ആധുനികദശയിലേ പറയത്തക്കവിധം രൂപപ്പെട്ടുള്ളൂ. ബ്രിട്ടീഷ് ആധിപത്യത്തില്‍ പൊതുവിദ്യാഭ്യാസം പ്രചരിക്കുകയും പത്രമാസികകളുടെ യുഗമാരംഭിക്കുകയും ചെയ്തതോടെയാണ് അത്തരമൊരു പരിണാമം ഉണ്ടായത്. എന്നാല്‍, ആ രംഗത്തും സംസ്‌കൃതത്തിന് ചെങ്കോലേന്താന്‍ അവസരം കിട്ടാതിരുന്നില്ല.…
മലയാളത്തിലെ കഥാഗാനങ്ങള്‍
ബാലഡ്‌സ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന കഥാഗാനങ്ങളുടെ മികച്ച പാരമ്പര്യമുള്ള ഭാഷയാണ് മലയാളം. വീരാരാധനാപരങ്ങളും മതപരങ്ങളും ചരിത്രപരവുമായ ഉള്ളടക്കമാണ് ഇതിന്. മലയാളത്തിലെ കഥാഗാനങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ പല വിഭാഗങ്ങള്‍ ഉണ്ടെന്നു കാണാം. പ്രധാനമായും ഉള്ളത് വടക്കന്‍പാട്ടുകളും തെക്കന്‍പാട്ടുകളുമാണ്. മറ്റ് വിഭാഗങ്ങളില്‍പ്പെടുന്നവയുമുണ്ട്. ഇവയെല്ലാം, പ്രത്യേകിച്ച് വടക്കന്‍പാട്ടും…
കുഞ്ചന്‍ നമ്പ്യാരുടെ കൃതികളുടെ സവിശേഷതകള്‍
കേരളം കണ്ട അസാധാരണപ്രതിഭനായ കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. സാമൂഹികവിമര്‍ശനം, നിശിതമായ പരിഹാസ ം, തനികേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികള്‍ എന്നിവയെല്ലാം നമ്പ്യാരുടെ മാത്രം പ്രത്യേകതയായി നിരൂപകര്‍ എടുത്തുകാട്ടുന്നു. ഈ പ്രത്യേകതകളാണ് മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത ജനപ്രീതി നേടിക്കൊടുത്തത്. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി…