Archives for September, 2020 - Page 6
മോയിന്‍കുട്ടി വൈദ്യര്‍
മാപ്പിളപ്പാട്ടിന്റെ കളിത്തോഴന്‍ എന്ന ഖ്യാതി നേടിയ മഹാകവിയാണ് മോയിന്‍കുട്ടി വൈദ്യര്‍. ജനനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഓട്ടുപാറയില്‍ 1852ല്‍. ഉണ്ണി മമ്മദ്‌ന്- കുഞ്ഞാമിന ദമ്പതികളുടെ മകന്‍. ഉണ്ണിമുഹമ്മദ് ആയുര്‍വ്വേദ വൈദ്യനും കവിയുമായിരുന്നു. മോയിന്‍കുട്ടിയുടെ കാലശേഷം അദ്ദേഹത്തിന്റെ ഹിജ്‌റയുടെ ഇരുപത്തേഴാമത്തെ ഇശല്‍ മുതല്‍…
മേല്പത്തൂര്‍ നാരായണ ഭട്ടതിരി
പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂര്‍ നാരായണ ഭട്ടതിരി. (ജനനം 1559-മരണം 1645) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി മാധവന്റെ ജ്യോതിശാസ്ത്ര, ഗണിത വിദ്യാലയത്തിലെ അംഗമായിരുന്നു. വ്യാകരണജ്ഞനുമായിരുന്നു. പൊന്നാനി താലൂക്കില്‍ തിരുനാവായ…
നാരായണന്‍കുട്ടി മേലങ്ങത്ത് (മേലങ്ങത്ത് നാരായണന്‍കുട്ടി)
തമിഴ് വിവര്‍ത്തകനായിരുന്നു മേലങ്ങത്ത് നാരായണന്‍കുട്ടി. തമിഴ് സംഘസാഹിത്യത്തില്‍ പാണ്ഡിത്യം നേടി. ജനനം 1920 ഡിസംബര്‍ 11 ന് എറണാകുളം കലൂര്‍ ദേശത്ത്. വൈലോപ്പിള്ളി അമ്മുണ്ണി മേനോന്റേയും മേലങ്ങത്ത് മാധവി അമ്മയുടേയും മകന്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം ടാറ്റാ ഓയില്‍ മിത്സ്…
അച്യുതമേനോന്‍ മേലങ്ങത്ത് (മേലങ്ങത്ത് അച്യുതമേനോന്‍)
പ്രമുഖ സാഹിത്യകാരനാണ് മേലങ്ങത്ത് അച്യുതമേനോന്‍. ജനനം 1887 മെയ് 24 ന് എറണാകുളത്തിനടുത്ത് കല്ലൂരില്‍ കുട്ടത്തുവീട്ടില്‍. അച്ഛന്‍ വടശ്ശേരി ഗോവിന്ദമേനോന്‍. അമ്മ മേലങ്ങത്ത് കുഞ്ഞിപ്പാപ്പി അമ്മ. മരണം1968 സെപ്റ്റംബര്‍ 30ന്. കവിത, നാടകം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട്. കൃതികള്‍ ചെറുപുഷ്പഹാരം മേലങ്ങന്‍…
സിസ്റ്റര്‍ മേരി ബനീഞ്ജ
കവയിത്രിയായിരുന്നു സിസ്റ്റര്‍ മേരി ബനീഞ്ജ അഥവാ മേരി ജോണ്‍ തോട്ടം. ജനനം 1899 നവംബര്‍ 6ന് എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍. തോട്ടം കുടുംബത്തില്‍ ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരില്‍ മറിയാമ്മയുടേയും മകള്‍. ആശാന്‍ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം മൂത്തോലി കോണ്‍വെന്റ് സ്‌കൂളില്‍…
മേരി ജോണ്‍ കൂത്താട്ടുകുളം
കവയിത്രിയായിരുന്നു മേരിജോണ്‍ കൂത്താട്ടുകുളം. ജനനം 1905 ജനുവരി 22ന്് കൂത്താട്ടുകുളത്ത്. കൂത്താട്ടുകുളം വടകര യോഹന്നാന്‍ മാംദാന ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെയും പുത്തന്‍ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകള്‍. സി.ജെ. തോമസ് സഹോദരനാണ്. വടകര സെന്റ് ജോണ്‍സ്…
മേതില്‍ രാധാകൃഷ്ണന്‍
ആധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് മേതില്‍ രാധാകൃഷ്ണന്‍. ജനനം 1944 ജൂലൈ 24ന് പാലക്കാട്ട്. ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലും,തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും ഉപരിവിദ്യാഭ്യാസം. നോര്‍വീജിയന്‍ ഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ അധിപന്‍, നെസ്റ്റ് സോഫ്റ്റ്‌വേര്‍ യു.എസ്.എ യുടെ ചെന്നൈ ശാഖയില്‍ സീനിയര്‍ സാങ്കേതികലേഖകന്‍…
രാമുണ്ണി മൂര്‍ക്കോത്ത് (മൂര്‍ക്കോത്ത് രാമുണ്ണി)
നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും റിട്ടയേഡ് വിങ് കമാന്‍ഡറുമാണ് മൂര്‍ക്കോത്ത് രാമുണ്ണി. ജനനം 1915 സെപ്റ്റംബര്‍ 15ന് കണ്ണൂര്‍ജില്ലയിലെ തലശ്ശേരിയില്‍. മൂര്‍ക്കോത്ത് കുമാരന്റെയും യശോദയുടേയും മകന്‍. സെന്റ് ജോസഫ്‌സ് സ്‌കൂള്‍, തലശ്ശേരി, ബി.ഇ.എം.പി സ്‌കൂള്‍, ബ്രണ്ണന്‍ കോളേജ്, മദ്രാസ്…
കുമാരന്‍ മൂര്‍ക്കോത്ത് (മൂര്‍ക്കോത്ത് കുമാരന്‍)
പ്രശസ്തനായ എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവുമായിരുന്നു മൂര്‍ക്കോത്ത് കുമാരന്‍. ജനനം 1874 ജൂണ്‍ 9ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍. മൂര്‍ക്കോത്ത് രാമുണ്ണിയുടേയും കുഞ്ഞിച്ചിരുതേയിയുടേയും മകന്‍. ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ കുമാരന്‍ ലളിതവും പ്രസന്നവുമായ ഗദ്യശൈലിക്കുടമയായിരുന്നു. പ്രഗല്ഭനായ അധ്യാപകന്‍, സാംസ്‌കാരിക നായകന്‍, ശ്രീനാരായണഗുരുവിന്റെ ശിഷ്യന്‍ എന്നീ സ്ഥാനങ്ങള്‍…
മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍
പ്രമുഖ സാമൂഹ്യനവോത്ഥാന നായകനും കവിയുമായിരുന്നു മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍. സരസകവി എന്ന പേരിലറിയപ്പെട്ടു. ജനനം 1869ല്‍ മാന്നാറിനു സമീപമുള്ള കാവില്‍ കുടുംബത്തില്‍. മൂലൂര്‍ ശങ്കരന്‍ വൈദ്യരുടേയും വെളുത്തകുഞ്ഞമ്മയുടേയും മകന്‍. മൂലൂരിന്റെ മാതൃകുടുംബം ആയുര്‍വേദ ചികിത്സയ്ക്കും പിതൃകുടുംബം കളരിയഭ്യാസത്തിനും പേരുകേട്ടതായിരുന്നു. പിതാവില്‍ നിന്നും കുട്ടിക്കാലത്തുതന്നെ…
