Archives for September, 2020 - Page 7

മുന്‍ഷി പരമുപിള്ള

ആദ്യകാല മലയാള ചലച്ചിത്രകഥാ-തിരക്കഥാകൃത്തും നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു മുന്‍ഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആര്‍.കെ. പരമേശ്വരന്‍ പിള്ള. ജനനം 1894 ജൂണ്‍ 16ന്അടൂര്‍ പെരിങ്ങനാട് അമ്മകണ്ട കരയില്‍. കോപ്പാരേത്തു വീട്ടില്‍ കൊച്ചുകുഞ്ഞുപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകന്‍. ഇ.വി കൃഷ്ണപിള്ള അയല്‍വാസിയും ആത്മമിത്രവുമായിരുന്നു. ഏഴാം ക്ലാസ് ജയിച്ചു…
Continue Reading

മുഹ്‌യിദ്ദീന്‍ ആലുവാ

അറബി സാഹിത്യകാരന്‍, ഗ്രന്ഥകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍, പ്രഭാഷകന്‍, പത്രാധിപര്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഡോ. മുഹ്‌യിദ്ദീന്‍ ആലുവാ. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് ശേഷം അറബ് ലോകം ആദരിക്കുന്ന പ്രമുഖനായ കേരളീയ പണ്ഡിതനായിരുന്നു. ജനനം 1925,ജൂണ്‍ 1മരണം:1996 ജൂലൈ 23).…
Continue Reading

കൃഷ്ണപിള്ള (മുഴങ്ങോട്ടുവിള കൃഷ്ണപിള്ള)

ശ്രീമഹാഭാഗവതം സംസ്‌കൃതത്തില്‍നിന്ന് മലയാളത്തിലേക്ക് പൂര്‍ണരൂപത്തില്‍ പരിഭാഷപ്പെടുത്തിയ സാഹിത്യകാരനാണ് മുഴങ്ങോട്ടുവിള കൃഷ്ണപിള്ള (4 ഫെബ്രുവരി 1887-17 ആഗസ്റ്റ് 1970).കൊല്ലത്തെ കരുനാഗപ്പള്ളിയില്‍ ജനിച്ചു. ആധാരമെഴുത്തുകാരനായിരുന്നു. ശ്രീകൃഷ്ണവിലാസം പ്രൈമറി സ്‌കൂള്‍ ഇദ്ദേഹമാണ് സ്ഥാപിച്ചത്. 1970ല്‍ നിര്യാതനായി. കൃതികള്‍ ശ്രീമഹാഭാഗവതം കേരളഭാഷാഗാനം ശ്രീഭട്ടാരശതകം ശ്രീകൃഷ്ണവിജയം (വിവര്‍ത്തനം) മോഹമുദ്ഗരം…
Continue Reading

മുല്ലനേഴി

കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമാണ് മുല്ലനേഴി എന്ന മുല്ലനേഴി എം.എന്‍. നീലകണ്ഠന്‍.(ജനനം: മേയ് 16 1948-മരണം: ഒക്ടോബര്‍ 22, 2011) തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ മുല്ലശ്ശേരി നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജ്ജനത്തിന്റെയും മകന്‍. യഥാര്‍ഥ നാമം നീലകണ്ഠന്‍ നമ്പൂതിരി. രാമവര്‍മ്മപുരം…
Continue Reading

ഗുണ്ടര്‍ട്ട് ബംഗ്ലാവ്

കണ്ണൂര്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്തു നിന്നും 20 കിലോമീറ്റര്‍ അകലെ തലശ്ശേരിക്ക് അടുത്തായി ഇല്ലിക്കുന്നിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ്. ചരിത്രപ്രാധാന്യമുള്ള ഈ ബംഗ്ലാവില്‍ പ്രശസ്ത ജര്‍മ്മന്‍ പണ്ഡിതനും മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കര്‍ത്താവുമായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് താമസിച്ചിരുന്നു. 1839 മുതല്‍ 20 വര്‍ഷത്തോളം.…
Continue Reading

ഹൈന്ദവ പ്രാമാണികഗ്രന്ഥങ്ങളുടെ പട്ടിക

വേദങ്ങള്‍ ഋഗ്വേദംയജുര്‍വേദംസാമവേദംഅഥര്‍വവേദം വേദവിഭാഗങ്ങള്‍ സംഹിതകള്‍ബ്രാഹ്മണംആരണ്യകംഉപനിഷദ് ഉപനിഷത്തുകള്‍ (18) ഐതരേയംബൃഹദാരണ്യകംഈശംതൈത്തിരീയംകേനംമുണ്ഡകംമാണ്ഡൂക്യംപ്രശ്‌നംകഠംഛാന്ദോഗ്യം വേദാംഗങ്ങള്‍ ശിക്ഷഛന്ദസ്സ്വ്യാകരണംനിരുക്തംജ്യോതിഷംകല്‍പം പുരാണങ്ങള്‍ (18) 1. വിഷ്ണുപുരാണം 2. ശിവപുരാണം 3. ബ്രഹ്മപുരാണം 4. സ്‌കന്ദപുരാണം 5. ബ്രഹ്മവൈവര്‍ത്തപുരാണം 6. പത്മപുരാണം 7. അഗ്‌നിപുരാണം 8. കൂര്‍മ്മപുരാണം 9. മത്സ്യപുരാണം 10.…
Continue Reading

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു റവ. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814 ഫെബ്രുവരി 4 1893 ഏപ്രില്‍ 25).ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4നായിരുന്നു ജനനം. പിതാവ് ലുഡ്‌വിഗ് ഗുണ്ടര്‍ട്ട് അദ്ധ്യാപകനും…
Continue Reading

ഹുസൈന്‍ മടവൂര്‍

1956 ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്കു സമീപം മടവൂര്‍ പുനത്തുംകുഴിയില്‍ പരേതനായ റിട്ട. അധ്യാപകന്‍ അബൂബക്കര്‍ കോയയുടെയും ഹലീമയുടെയും മകനായി ജനിച്ചു.ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരള കോ ഓഡിനേറ്ററും ആണ്.മടവൂര്‍ എയുപി…
Continue Reading

ഹൃദയകുമാരി.ബി

നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്നു ബി. ഹൃദയകുമാരി ജനനം: 1930 സെപ്റ്റംബര്‍ 1 ആറന്മുളയില്‍.മരണം: 2014 നവംബര്‍ 8 ആറന്മുളയില്‍ വാഴപ്പള്ളില്‍ തറവാട്ടിലായിരുന്നു ജനനം. സ്വാതന്ത്ര്യസമര സേനാനി ബോധേശ്വരന്റെയും ഗവ. വിമന്‍സ് കോളജിലെ സംസ്‌കൃതം പ്രൊഫസര്‍ വി.കെ കാര്‍ത്ത്യാനിയമ്മയുടെയും മകളാണ്. സാമൂഹിക…
Continue Reading

ഹുസൈന്‍ രണ്ടത്താണി

ചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, കോളേജ് അധ്യാപന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ ജനനം. മറാക്കര വി.വി.എം. ഹൈസ്‌കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, കോഴിക്കോട് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠനം. ചരിത്രവിഷയങ്ങളില്‍ ഡോക്ടറേറ്റ്. പശ്ചിമേഷ്യന്‍ പഠനത്തില്‍ ഡിപ്ലോമ.…
Continue Reading