Archives for October, 2020 - Page 9

കൊല്ലവര്‍ഷം

കേരളത്തിന്റേതു മാത്രമായ കാലഗണനാരീതി. മലയാള വര്‍ഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825 ലാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങള്‍ സൗര വര്‍ഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിര്‍ണയം ചെയ്തപ്പോള്‍, കൊല്ലവര്‍ഷപ്പഞ്ചാംഗം സൗരവര്‍ഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മയാണ് കൊല്ലവര്‍ഷം…
Continue Reading

മലയാളഭാഷാചരിത്രം തുടര്‍ച്ച…

ദ്രാവിഡഭാഷാ ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ആധുനികഭാഷയാണ് മലയാളം. എ.ഡി ഒന്‍പതാം ശതകത്തിലാണ് മലയാള ഭാഷ തമിഴിന്റെയോ ദ്രാവിഡത്തിന്റെയോ ഒരു ഉപഭാഷ എന്ന നിലയില്‍ രൂപപ്പെട്ടത്. മലയാളഭാഷയില്‍ എഴുതപ്പെട്ട കണ്ടെടുക്കപ്പെട്ട ആദ്യത്തെ രേഖ, ചേര ചക്രവര്‍ത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനമാണ്. എ.ഡി. 829ലാണിത്.…
Continue Reading

എന്താ പോകുന്ന പോക്ക് കണ്ടാ…..

മലയാള വാമൊഴിയിലെ വ്യത്യസ്തമായ ശൈലികളാണ് മലയാള ഭാഷാഭേദങ്ങള്‍ എന്നറിയപ്പെടുന്നത്. പ്രദേശങ്ങള്‍ക്കനുസൃതമായും (ഉദാ: തിരുവനന്തപുരം മലയാളം, തൃശൂര്‍ മലയാളം) മത സാംസ്‌കാരിക സ്വാധീനം കൊണ്ടും (ഉദാ: മാപ്പിള മലയാളം, നമ്പൂതിരി മലയാളം) വാമൊഴിയില്‍ വ്യത്യാസങ്ങള്‍ വരുന്നു. ഓരോ പ്രദേശത്തുമുള്ള മലയാളം, ഉച്ചാരണരീതിയിലുള്ള വ്യത്യാസംകൊണ്ടും…
Continue Reading

നമ്പ്യാന്തമിഴ്

നമ്പ്യാന്മാര്‍ കഥാകഥനത്തിനുപയോഗിച്ചിരുന്ന വിശേഷ വ്യവഹാരഭാഷ. സംസ്‌കൃത പ്രാതിപദികങ്ങള്‍ ധാരാളമായിച്ചേര്‍ന്ന ഭാഷ. സംസ്‌കൃതപദ ബഹുലമോ ആര്യശൈലീ നിബദ്ധമോ അല്ല. വിഭക്ത്യന്ത സംസ്‌കൃതമില്ലാത്തതിനാല്‍ ലീലാതിലകകാരന്‍ നന്വ്യാന്തമിഴിനെ മണിപ്രവാള വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. ബ്രഹ്മാണ്ഡപുരാണം, അംബരീഷോപാഖ്യാനം, നളോപാഖ്യാനം, ദേവീമാഹാത്മ്യം എന്നിവയാണ് പ്രധാന കൃതികള്‍. നമ്പ്യാന്തമിഴിനെപ്പറ്റി ആധികാരികമായ പരാമര്‍ശം…
Continue Reading

ഏഴാച്ചേരി രാമചന്ദ്രന്‍

കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ചു. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററായിരുന്നു. വാരാന്തപ്പതിപ്പിന്റെ ചുമതലയുമുണ്ടായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക…
Continue Reading
News

വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്, കൃതി ‘ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം

തിരുവനന്തപുരം: നാല്പത്തിനാലാമത് വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം ' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനാണ് തിരുവനന്തപുരത്ത് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പനചെയ്ത ശില്‍പവും…
Continue Reading

സഹോദരന്‍ അയ്യപ്പന്‍

പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൊരാളാണ് സഹോദരന്‍ അയ്യപ്പന്‍ (ഓഗസ്റ്റ് 22, 1889 മാര്‍ച്ച് 6, 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ ആദര്‍ശത്തെ സാക്ഷാത്കരിക്കാന്‍ യത്‌നിച്ച മഹാന്‍. ജാതിരഹിതവും വര്‍ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ പാടുപെട്ട നവോത്ഥാനനായകന്‍.1889…
Continue Reading

സമസ്ത കേരള സാഹിത്യപരിഷത്ത് ചെറുചരിത്രം

പ്രമുഖ സാഹിത്യ സാംസ്‌കാരികസംഘടനയാണ് സമസ്ത കേരള സാഹിത്യപരിഷത്ത്. സാഹിത്യസമാജം എന്ന പേരില്‍ 1926 നവംബര്‍ 14നാണ് തുടങ്ങിയത്. ആറുമാസം കഴിഞ്ഞ് പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുകയും സമസ്ത കേരള സാഹിത്യപരിഷത്ത് എന്ന് പേരുമാറ്റുകയും ചെയ്തു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും പരിഷ്‌കാരവും പോഷണവും…
Continue Reading

സഫ്ദര്‍ഹശ്മി ഗ്രന്ഥാലയം

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തില്‍ തായംപൊയില്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ് ഗ്രന്ഥാലയമാണ് സഫ്ദര്‍ ഹാശ്മി സ്മാരകം. 1988 ഓഗസ്റ്റ് 23 നാണ് ഉദ്ഘാടനം ചെയ്തത്.ഗ്രന്ഥശാല സംഘം, നെഹ്രു യുവ കേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, നാടന്‍കലാ അക്കാദമി എന്നിവയില്‍ അഫിലിയേഷനുള്ളതാണിത്.…
Continue Reading

സമസ്യാപൂരണം

ഒരു ഭാഷാസാഹിത്യ വിനോദമാണ് സമസ്യാപൂരണം. സംസ്‌കൃത ഭാഷയിലാണ് ഈ സാഹിത്യ വിനോദത്തിന്റെ തുടക്കം. നാലു വരികളുള്ള സംസ്‌കൃത വൃത്തത്തിലുള്ള ശ്ലോകത്തിന്റെ മൂന്നു വരികളും മറച്ചുവച്ച് ഒരു വരി മാത്രം നല്‍കി ബാക്കി പൂരിപ്പിക്കാനായി ആവശ്യപ്പെടുന്നതാണ് സമ്പ്രദായം; ചിലപ്പോള്‍ ഒരു വരിയുടെ ഒരു…
Continue Reading