(അനുഭവം)
ഡോ. ഫൈസല്‍ അഹ്‌സാനി ഉളിയില്‍
ഐ.പി.എച്ച്. ബുക്‌സ്

കലാകാരനായ രാമന്‍ മാഷ് സ്വന്തം കൈകൊണ്ട് അറബിയില്‍ ‘അല്ലാഹ്’ എന്നു വരച്ച് ഫ്രെയിം ചെയ്ത ഫോട്ടോയാണ് ആവോലത്തുള്ള വീട്ടില്‍ കുടുംബസമേതം ചെന്നപ്പോള്‍ എനിക്ക് പാരിതോഷികമായി നല്‍കിയത്. അതാണ് ഇപ്പോള്‍ എന്റെ വീടിന്റെ പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്നത്. വിശ്വാസങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും മനുഷ്യന്‍ എന്ന ബിന്ദുവില്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്നും ആ ഒരുമയ്ക്ക് ഉരുക്കിനേക്കാള്‍ ഉറപ്പുകാണുമെന്നും ആ ഉറപ്പിനെ തകര്‍ക്കാന്‍ വര്‍ഗീയ ചിന്തയുടെ ചെള്ളുബാധകള്‍ക്കാകില്ലെന്നുമാണ് ഈ സൗഹൃദങ്ങള്‍ ഉറക്കെപ്പറയുന്നത്.