കത്തുകള്‍ സ്നേഹമുദ്രകള്‍
(മണ്മറഞ്ഞ പ്രമുഖരുടെ കത്തുകള്‍)
ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മ്മ
ഫേമസ് ബുക്സ് തിരുവനന്തപുരം 2022
പ്രശസ്തരും അപ്രശസ്തരുമായ 69 വ്യക്തികളില്‍നിന്ന് പല കാലയളവിലായി ഗ്രന്ഥകാരന് ലഭിച്ച 455 കത്തുകളില്‍നിന്ന് തിരഞ്ഞെടുത്ത 88 കത്തുകളാണ് ഈ കൃതിയില്‍. മണ്മറഞ്ഞ സ്നേഹസമ്പന്നരുടെ ഊര്‍ജദായകമായ മധുരാക്ഷരങ്ങള് എന്ന് ഇവയെ ഗ്രന്ഥകാരന് വിശേഷിപ്പിക്കുന്നു. അവതാരികയില്‍ പന്ന്യന്‍ രവീന്ദ്രന് ഇങ്ങനെ എഴുതുന്നു: ” ഈ ഗ്രന്ഥം മലയാള സാഹിത്യലോകത്ത് ഒരു പുതുമ തന്നെയാണ്. പ്രസ്തുത ഗ്രന്ഥം ഈ ഗണത്തില്‍ ആദ്യത്തെതാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എറ്റവും വലിയ പ്രതിഭകളെ കത്തിലൂടെ പരിചയപ്പെടുത്താനുള്ള ഈ പ്രയത്നം വിജയകരമായിരിക്കുന്നു. മലയാളികള്‍ക്ക് നിരവധി അമൂല്യകൃതികളും മലയാള ഭാഷയ്ക്ക് മഹത്തരമായ ഒട്ടേറെ സംഭാവനകളും നല്കിയ ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ ഈ കൃതി മലയാളികള്‍ സഹര്‍ഷം സ്വീകരിക്കുമെന്ന് ഉത്തമവിശ്വാസമുണ്ട്.”
Leave a Reply