ദൃശ്യസംസ്കാരം
(പഠനം)
ജോണി എം.എല്‍
കേരള മീഡിയ അക്കാദമി 2020
സാംസ്കാരിക പാഠ നിര്‍മിതിയില്‍ ദൃശ്യങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള സൂക്ഷ്മവും ഹ്രസ്വവുമായ പഠനമാണ് ഈ കൃതി. ദൃശ്യങ്ങള്‍ ആധിപത്യം ചെലുത്തുന്ന ഒരു കാലത്ത് കാഴ്ചയുടെ അര്‍ഥങ്ങളും അര്‍ഥാന്തരങ്ങളും എങ്ങനെയാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് ഉദാഹരണങ്ങളോടെ ഈ പുസ്തകം വിശദമാക്കുന്നു. ദൃശ്യസംസ്കാരത്തിന്റെ തുടക്കവും അതു പ്രദാനം ചെയ്യുന്ന ജീവിതാവബോധവും സാമൂഹ്യമായ തലങ്ങളും ഇതില്‍ വിഷയീഭവിക്കുന്നു. കാണുന്ന ഓരോ ദൃശ്യവും കാഴ്ചക്കപ്പുറമുളള സംസ്കാരമാണെന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ കൃതി കൊണ്ടുപോകുന്നത്.
Leave a Reply