(പഠനം)
ലിപിന്‍ രാജ് എം.പി
കേരള മീഡിയ അക്കാദമി 2019

പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം സ്വദേശി. ആശയവിനിമയ രംഗത്ത് നൂതനവും ബഹുവിധവുമായ സാധ്യതകള്‍ തുറന്നിട്ട ഡിജിറ്റല്‍ കാലത്ത് നവമാധ്യമങ്ങളുടെ ലോകത്തെ വിശദമായി പരിചയപ്പെടുത്തുന്ന കൃതി. ഇന്റര്‍നെറ്റ് തുറന്നിട്ട സാധ്യതകളും വെല്ലുവിളികളും ഇവിടെ വിലയിരുത്തപ്പെടുന്നു. ബ്ലോഗ്, ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതീതിയാഥാര്‍ഥ്യ ല്‍ോകവും അതിന്റെ ഭാഗമായ സ്വതന്ത്ര ആവിഷ്‌കാരങ്ങളും നൈതികമായി എങ്ങനെ ഈ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താമെന്നും ഈ കൃതി വിശദമാക്കുന്നു.