(ഉപന്യാസം)
ഡോ.ബി.ആര്‍.അംബേദ്കര്‍
തിരു.മൈത്രി ബുക്‌സ് 2020

ലോകത്തില്‍ ദുഃഖനിവാരണം വരുത്തുമെന്നതാണ് ബുദ്ധമതത്തിന്റെ സാരം. നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ തത്വജ്ഞാനത്തെക്കുറിച്ച് സ്വതവേ അഭിമാനികളാണ്. എന്നാല്‍ കഴിഞ്ഞ ആയിരം കൊല്ലത്തോളമായി ഒരു തത്വജ്ഞാനിയോ തത്വചിന്തകനോ ഉണ്ടായിട്ടില്ല. താത്വികമായി ചിന്തിച്ച് ഒരു സിദ്ധാന്തം അവതരിപ്പിക്കാന്‍ വേണ്ട മനോഭാവം വിദ്വാന്മാര്‍ക്ക് ഇല്ലാതായതിനാല്‍, അവര്‍ വിചാരവിനിമയത്തിനും വിചാരകൈമാറ്റങ്ങള്‍ക്കും അപരിചിതരായി.