വാസുദേവസ്തവം
(സ്തോത്രകാവ്യം)
അജ്ഞാതനാമാവ്
മണിപ്രവാളത്തിലുണ്ടായ ഒരു സ്തോത്രകാവ്യമാണ് വാസുദേവസ്തവം (ശ്രീകൃഷ്ണസ്തവം എന്നും പറയുന്നു). ശ്രീകൃഷ്ണന്റെ ശൈശവം മുതല്‍ കംസവധം വരെയുള്ള ഉപാഖ്യാനമാണ് പ്രതിപാദ്യം. രഥോദ്ധത വൃത്തത്തിലുള്ള 98 ശ്ലോകങ്ങളാണ് വാസുദേവസ്തവത്തിലുള്ളത്. ഇതിന്റെ രചയിതാവിനെക്കുറിച്ചോ ദേശകാലങ്ങളെക്കുറിച്ചോ കൃതിയില്‍ സൂചനയില്ല. കൃതി പ്രസിദ്ധീകരിച്ച പി.കെ. നാരായണപിള്ള ഇതിന്റെ കാലം 1450നു മുന്പാണെന്ന് പറയുന്നു. കാലം ഉണ്ണിയച്ചീചരിതത്തിനു പിന്‍പും ഉണ്ണുനീലിസന്ദേശത്തിനു മുന്പുമായിരിക്കണമെന്ന് ഉള്ളൂരും കേരളസാഹിത്യചരിത്രത്തില്‍ പറയുന്നു. പഴയപ്രയോഗങ്ങളും സംസ്കൃതീകൃതഭാഷാരൂപങ്ങളും ഭാഷാപദങ്ങളും സന്ധിചെയ്യുകയും സമാസിക്കുകയും ചെയ്യുന്ന രീതിയും നോക്കുമ്പോള്‍ പതിനാലാംശതകത്തിന്റെ തുടക്കത്തിലായിരിക്കണമെന്നാണ് എന്‍. കൃഷ്ണപിള്ളയുടെയും ഇളംകുളം കുഞ്ഞന്‍പിള്ളയുടേയും അഭിപ്രായം.1948ല്‍ പി.കെ. നാരായണപിള്ളയാണ് കേരള സര്‍വകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയില്‍നിന്ന് ഈ കൃതി ശ്രീവാസുദേവസ്തവം എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്. കൃതിക്ക് കര്‍ത്താവ് നല്കിയ പേര് അജ്ഞാതമാണ്. തെക്കേ മലബാറിലെ കൂടല്ലൂര്‍ മനയ്ക്കല്നിന്നാണ് ഇതിന്റെ താളിയോലഗ്രന്ഥം കിട്ടിയത്.
Leave a Reply