(നുറുങ്ങുചിന്തകള്‍)
സുകേതു
വയനാട് ബുക്‌സ് 2023
115 നുറുങ്ങു ചിന്തകളാണ് ഈ പുസ്തകത്തില്‍. കഥയാണോ കവിതയാണോ എന്ന വേര്‍തിരിവില്ലാതെ ചിന്തകള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. സറ്റയര്‍ എന്ന വിഭാഗത്തില്‍ പെടുത്താമെങ്കിലും, ചില കഷണങ്ങള്‍ ഏറെ ചിന്തിപ്പിക്കുന്നതാണ്. എഴുത്തുകാരന്റെ ദാര്‍ശനിക കാഴ്ചപ്പാട് എല്ലാ നുറുങ്ങുകളിലും ഉണ്ട്. ഭാഷയും ആശയവും കൂടി ഒത്തിണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നതാണ് ഓരോ രചനയും. ഉദാഹരണങ്ങള്‍ നിരത്തുവാന്‍ നിരവധിയുണ്ട്. വായനക്കാരന് ഒരിക്കലും ബാധ്യതയാകാത്ത ഭാവനാകുമിളകളാണിത്.