(ജീവിതം, ദര്‍ശനം, സമരം)
ഡോ.മുഹമ്മദ് ഫാറൂഖ് ബുഖാരി
ഐ.പി.എച്ച്. ബുക്‌സ്

ഗ്രീക്ക് ചിന്തകന്‍ ഇസ്ലാമിക വിചാരങ്ങളെ വിചാരണയ്ക്കു വിധേയമാക്കാന്‍ ശ്രമിക്കുകയും മുസ്ലിം ചിന്തയില്‍ സ്വാധീനമുണ്ടാക്കാന്‍ ഉന്നംവയ്ക്കുകയും ചെയ്തപ്പോള്‍ ഇമാം റാസി(റ)ന്റെ ബൗദ്ധികമായ ഇടപെടല്‍ ഉലമാ ആക്ടിവിസത്തിന്റെ ധൈഷണിക മുഖം മുന്നോട്ടുവച്ചു. ഇസ്ലലാമിക ചിന്താ ലോകത്ത് അനിവാര്യമായ ഈ രംഗപ്രവേശം ഇമാം റാസിയെ രണ്ടാം ഗസ്സാലിയാക്കി മാറ്റി. ജ്ഞാനവൈവിധ്യങ്ങളുടെ നിലവറകള്‍ കൈവശപ്പെടുത്തിയാല്‍ മാത്രം നേരിടാവുന്ന ഒരു പ്രതിരോധ മേഖലയിലേക്കാണ് ഇമാം റാസി ധീരമായി കടന്നുചെന്നത്. ജ്ഞാനവൈവിധ്യങ്ങളുടെ ഇമാമായിരുന്നു അദ്ദേഹം. ഇമാം റാസിയുടെ ജീവിതവും ദര്‍ശനവും സമരവും യാത്രയുമെല്ലാം അടയാളപ്പെടുത്തുന്ന പ്രൗഢരചന.