(നോവല്‍)
ഉറൂബ്

അമ്പതിലേറെ പതിപ്പുകളിറങ്ങിയ ഉറൂബിന്റെ (പി.സി.കുട്ടികൃഷ്ണന്‍) പ്രമുഖ നോവലാണ് ഉമ്മാച്ചു. മലബാറിലെ മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരു പ്രണയ കഥയാണിത്. മുസ്ലിം പ്രാദേശിക ഭാഷ ഇതില്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു. തൃശൂര്‍ കറന്റ് ബുക്‌സ് ഇറക്കിയ എട്ടാം പതിപ്പ് 1971ല്‍ ഇറങ്ങി. ഇതിന് അവതാരിക എഴുതിയിരിക്കുന്നത് എന്‍.പി.മുഹമ്മദ് ആണ്. ഒന്നാം പതിപ്പ് 1955ല്‍.