(ലഘുജീവചരിത്രം)
ഐ.പി.എച്ച്. ബുക്‌സ് 2022

ഖദീജ ബീവിയുടെ ജീവിതം തിളങ്ങുന്ന അധ്യായമാണ്. ഏറ്റവും നിര്‍ണായകമായ സന്ദര്‍ഭങ്ങളില്‍ പുണ്യപ്രവാചകന് നിറ സാന്ത്വനമായി ആ തണല്‍മരം പൂത്തുകായ്ച്ചുനിന്നു. സ്വന്തം ഇഷ്ടപ്രകാരം പ്രിയതമനുള്ള പാഥേയവുമായി ഹിറാ പര്‍വതത്തിന്റെ ഉച്ചിയിലേക്ക് അവര്‍ പലതവണ നടന്നുകയറി. രാജകീയമായി ജീവിച്ചിരുന്ന അവര്‍ പ്രിയനോടൊപ്പം മേച്ചില്‍പ്പുറങ്ങളില്‍ പച്ചിലയും കാട്ടുപഴങ്ങളും തിന്നു വിശപ്പടക്കി. പരസ്പരസ്‌നേഹംകൊണ്ട് അതിശയം സൃഷ്ടിച്ച ബീവി ഖദീജ (റ) യുടെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്നു ഈ ലഘുകൃതി.