(പഠനം)
പി.കെ.ജമാല്‍
ഐ.പി.എച്ച്. ബുക്‌സ്

ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ ഏറെ പ്രാധാന്യവും ഗൗരവവുമുള്ള ഒന്നാണ് തഫ്‌സീര്‍ അഥവാ ഖുര്‍ആന്‍ വ്യാഖ്യാനം. ഖുര്‍ആന്റെ അടിസ്ഥാന ആശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന പൂര്‍വികവും ആധുനികവുമായ ധാരാളം വ്യാഖ്യാനങ്ങളുണ്ട്. എന്നാല്‍, ഖുര്‍ആന്റെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന വ്യാഖ്യാനങ്ങളും വിരളമല്ല. ഖുര്‍ആന്റെ ദുര്‍വ്യാഖ്യാനം എന്നു പറയാവുന്ന അത്തരം ചില നൂതനപ്രവണതകളെ നിരൂപണ വിധേയമാക്കുന്ന പ്രൗഢമായ പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി.