(ലോകചരിത്ര സംഗ്രഹം)
ഡോ.പി.സാജ്കീര്‍ ഹുസൈന്‍
ഐ.പി.എച്ച്. ബുക്‌സ്

മാപ്പിള മലയാളത്തിലെ പ്രഥമ ലോകചരിത്ര സംഗ്രഹം. മലബാറിലെ കൊളോണിയല്‍ വിരുദ്ധ സമരകാലത്ത് ഇസ് ലാമിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓര്‍മകളെ ബോധപൂര്‍വം വര്‍ത്തമാനത്തിലേക്കു കൊണ്ടുവന്ന കൃതി. അധിനിവേശത്തിനെതിരെ ചരിത്രത്തെ എപ്രകാരം ഒരു സമരമായുധമാക്കി മാറ്റാം എന്ന് ഇതു കാണിച്ചുതരുന്നു. 130 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബിമലയാളത്തില്‍ രചിച്ച ഈ വിഖ്യാതകൃതി ഇദംപ്രഥമായി മാനകമലയാളത്തിലേക്ക് കടന്നുവരുമ്പോള്‍ കേരളീയ സംസ്‌കാര പഠനമണ്ഡലത്തില്‍ പുതിയ തായ്‌വേരുകള്‍ കണ്ടെടുക്കപ്പെടുകയാണ്.