(പഠനം)
എം.അച്യുതന്‍
സാ.പ്ര.സ.സംഘം 1973
പ്രശസ്ത വിമര്‍ശകന്‍ എം.അച്യുതന്റെ ചെറുകഥാപഠന ഗ്രന്ഥമാണിത്. വിഷയങ്ങള്‍ ഇങ്ങനെ: കാമരൂപമായ കല (പാദമുദ്രകള്‍), രസികന്മാരായ തറവാടികള്‍, റൊമാന്റിസസവും പലായനാത്മകതയും, റിയലിസത്തിന്റെ ഉദയം (പൂര്‍വികന്മാര്‍), നവോത്ഥാനത്തിന്റെ അണിയറ, അരങ്ങ്, സമകാലികത്വവും ആധുനികതയും (സമകാലികന്മാര്‍), അസ്വസ്ഥതാരുണ്യം സ്വാന്തപ്രവാസികളായ സജ്ജനങ്ങള്‍, ഭഗ്നമോഹനമായ നിഷ്‌ക്രിയന്റെ ഹീറോയിസം (ആധുനികര്‍), ധൈഷണികനായകന്റെ ഭിന്നമുഖങ്ങള്‍, ക്രൂദ്ധന്മാര്‍ കോമാളികള്‍ അപരിചിതര്‍, സ്വാതന്ത്ര്യത്തിന്റെ വിനിയോഗം (അത്യാധുനികന്മാര്‍) എന്നീ അഞ്ചുഭാഗങ്ങള്‍ അടങ്ങിയ കൃതി. സൂചികയും ബിബ്ലിയോഗ്രഫിയും ഗ്രന്ഥാവസാനം.