(ചെറുകഥ)
വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥകളിലൊന്നാണ് തേന്മാവ്. ഒരു തേന്മാവിനെക്കുറിച്ചുള്ളതാണ് ഈ കഥ. വളരെ ലളിതവും സരസവുമായാണ് ബഷീര്‍ ഇതു പ്രതിപാദിക്കുന്നത്. ഒരു വൃക്ഷത്തോടുള്ള സ്‌നേഹം വൃക്ഷാരാധന യായി മാറുന്നതിലുള്ള കഥാകൃത്തിന്റെ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. കഥാകാരന്‍ തന്നെ കഥാപാത്രമായി മാറുന്ന ശൈലി ‘തേന്മാവിലും’ സ്വീകരിച്ചിരിക്കുന്നു. കഥാപാത്രത്തെക്കൊണ്ടുതന്നെ കഥ പറയിച്ചിരിക്കുന്നു. ശരിക്കും കഥയാണോ ജീവിതമാണോ എന്ന സംശയം ജനിപ്പിക്കുന്നതിലാണ് കഥാകാരന്റെ മിടുക്ക്.
തേന്മാവിനെ സ്‌നേഹിക്കുന്ന രണ്ടുവ്യക്തികള്‍-റഷീദും അസ്മായും. അവര്‍ക്ക് ഒരു തേന്മാവിനോടുള്ള സ്‌നേഹത്തിന്റെയും, അതിനിടയാക്കിയ സാഹചര്യത്തിന്റെയും കഥയാണിത്. ഈ തേന്മാവിന്റെ ചരിത്രം റഷീദും അസ്മായും ബഷീറിനോടു പറയുന്നതാണു കഥാസന്ദര്‍ഭം. മറ്റൊരു പ്രധാനകഥാപാത്രമാണു യൂസുഫ് സിദ്ദീക്ക്. ഈ കഥ വായിക്കുന്നവരൊക്കെ ഒരു വൃക്ഷത്തെയെങ്കിലും സംരക്ഷിക്കണമെന്ന സന്ദേശമാണ് ബഷീര്‍ നല്‍കുന്നത്.