(തിരുവിതാംകൂര്‍ രാജവംശത്തിന്റെ നാള്‍വഴികള്‍)
മനു എസ്.പിള്ള
ഡി.സി ബുക്‌സ് 2022

ഐവറി ത്രോണ്‍ എന്ന കൃതിയുടെ പരിഭാഷ. ആറാം പതിപ്പ്. ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയുംതേടി 1498ല്‍ വാസ്‌കോ ഡി ഗാമ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രാദേശികഭരണകൂടങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു. സാര്‍വജനീന സ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന അറബ്-ജൂത-ചൈനീസ് വ്യാപാരികളും നിപുണരായ സാമൂതിരിമാരും ഉള്‍പ്പെടുന്ന ഒരു സമൂഹം ചിതറിത്തെറിക്കുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാവുകയും ചെയ്തു. അതിനിടയില്‍നിന്ന് ഉദയംകൊണ്ട മാര്‍ത്താണ്ഡവര്‍മ്മ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവിതാംകൂര്‍ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. ഇന്ത്യയിലെ എറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നില്‍ അരങ്ങേറിയ നാടകീയ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകള്‍ സാക്ഷ്യംവഹിച്ചു. ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മീ ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാര്‍ക്കിടയിലെ മാത്സര്യങ്ങളും മനു എസ്.പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം കണ്ടെത്തിയ വിവരങ്ങള്‍ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.
പ്രസന്ന കെ.വര്‍മ്മയാണ് ഈ കൃതി പരിഭാഷപ്പെടുത്തിയിരിക്കുന്നത്.