(കവിതകള്‍)
ദീപ എം
പുസ്തക ലോകം ആത്മബുക്‌സ് 2022

കവിതകളുടെ സമാഹാരമാണിത്. കെ.ജയകുമാര്‍ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: ” ഈ സമാഹാരത്തിലെ കവിതകളില്‍ അനുഭവത്തിന്റെ ഊഷ്മാവുണ്ട്. എന്നാല്‍, അതിവൈകാരികതയില്ല. സങ്കടങ്ങളുണ്ട്. നിരാശയില്ല. ഇത്ര ചെറുപ്പത്തിലേ അതിഭാവുകത്വത്തെ നിയന്ത്രിക്കാനും അനിവാര്യതകളോട് നിസ്സംഗത പുലര്‍ത്താനും സാധിക്കുന്നുവെന്നത് ഈ കവിയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.