(മാധ്യമം)
കെ.എ.ബീന
കേരള മീഡിയ അക്കാദമി 2019

ലോകത്തിലെ എറ്റവും ജനപ്രീതി നേടിയ മാധ്യമമായ റേഡിയോയുടെ ചരിത്രം ഹ്രസ്വവും സമഗ്രവുമായി അവതരിപ്പിക്കുന്ന പുസ്തകം. ഗുഗ്ലിമോ മാര്‍ക്കോണിയുടെ ആദ്യ റേഡിയോ മുതല്‍ നവമാധ്യമ ലോകത്തെ എഫ്.എം തരംഗം വരെയുള്ള ദീര്‍ഘമായ ഒരു റേഡിയോ കാലത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം പ്രക്ഷേപണ കലയുടെ സാങ്കേതിക വശവും ഇതില്‍ പരിചയപ്പെടുത്തിയിരിക്കുന്നു. കേരളത്തിലേക്കുള്ള റേഡിയോയുടെ വരവ്, വിവിധ സ്‌റ്റേഷനുകള്‍, വാര്‍ത്തയും നാടകവുമടക്കമുള്ള ജനപ്രിയ പരിപാടികള്‍, സ്വകാര്യ നിലയങ്ങള്‍ എന്നിങ്ങനെ റേഡിയോ സംബന്ധമായി അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഈ കൃതി നല്‍കുന്നു.