(കവിത)
ഓണസദ്യ എന്ന എട്ടുകവിതകളുടെ സമാഹാരം 1971ല്‍ എന്‍.ബി.എസ് ഇറക്കി. ചന്ദ്രദര്‍ശനം എന്ന 23 കവിതകളുടെ സമാഹാരം സാ.പ്ര.സ.സംഘം 1973ല്‍ ഇറക്കി. മേലത്തു ചന്ദ്രശേഖരന്‍ നമ്പ്യാരുടെ അവതാരിക ഇതിനുണ്ട്. ചിലമ്പൊലി എന്ന 33 കവിതകളുടെ സമാഹാരം കോഴിക്കോട് മാതൃഭൂമി 1974ല്‍ ഇറക്കി. എസ്.ഗുപ്തന്‍ നായരുടെ അവതാരിക. വസന്തോത്സവം എന്ന പേരില്‍ 35 കവിതകളുടെ സമാഹാരം സാ.പ്ര.സ.സംഘം 1972ല്‍ ഇറക്കി. സൗന്ദര്യദേവത രണ്ടാം പതിപ്പ് കോട്ടയം മലയാള മനോരമ 1974ല്‍ ഇറക്കി. ഉള്ളാട്ടില്‍ ഗോവിന്ദന്‍ കുട്ടി നായരുടെ അവതാരിക ഇതിനുണ്ട്. ഇതിന്റെ ഒന്നാം പതിപ്പ് 1961ല്‍ ഇറങ്ങി.