കവിത
എ. അയ്യപ്പന്‍

കവി എ. അയ്യപ്പന്റെ സമ്പൂര്‍ണ്ണ കവിതകളുടെ സമാഹാരമാണ് മുറിവേറ്റ ശീര്‍ഷകങ്ങള്‍. ഈ പുസ്തകത്തില്‍ കവിതകള്‍ മാത്രമല്ല, അയ്യപ്പന്‍ മറ്റുള്ളവര്‍ക്ക് അയച്ച കത്തുകള്‍, സഹൃദയരുടെ അയ്യപ്പനോടൊത്തുള്ള അനുഭവങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, വിശകലനങ്ങള്‍ എല്ലാമുള്‍പ്പെടുത്തിയിട്ടുണ്ട്. 2000 ല്‍ ആലുവയിലെ പെന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.